HOME
DETAILS

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 2029ല്‍; കേരളത്തില്‍ അടുത്ത സര്‍ക്കാറിന്റെ ആയുസ്സ് മൂന്ന് വര്‍ഷമായി ചുരുങ്ങും, സമിതി ശുപാര്‍ശകള്‍ ഇങ്ങനെ 

  
കെ.എ സലീം
March 15, 2024 | 5:50 AM

one-nation-one-election-panel-recommendations

ന്യൂഡല്‍ഹി: ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച രാംനാഥ് കോവിന്ദ് സമിതി റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചു. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ 2029ല്‍ ഒരുമിച്ച് നടത്താമെന്നും 100 ദിവസത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇതിനോട് സമന്വയിപ്പിക്കണമെന്നുമാണ് ശുപാര്‍ശ. ഇത് നടപ്പാക്കുന്നതിനായി തുടക്കത്തില്‍ സംസ്ഥാന നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കാം. ഇതിനായി 1950ലെ ജനപ്രാതിനിധ്യ നിയമം, 1951ലെ ജനപ്രാതിനിധ്യ നിയമം, മറ്റ് അനുബന്ധ നിയമങ്ങള്‍ എന്നിവയില്‍ ഭേദഗതികള്‍ വരുത്തണം. റിപ്പോര്‍ട്ട് നടപ്പായാല്‍ 2029ല്‍ ലോക്‌സഭയ്‌ക്കൊപ്പം എല്ലാ നിയമസഭകളുടെയും കാലാവധി അവസാനിക്കും. 2024ന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന കേരളം അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി 2029ല്‍ അവസാനിക്കും.

തെരഞ്ഞെടുപ്പ് ഏകീകരിക്കാന്‍ ഏകീകൃത വോട്ടര്‍പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും വേണം. ഇതിനായി ആര്‍ട്ടിക്കിള്‍ 325 ഭേദഗതി ചെയ്യണം. ഒരുവര്‍ഷം തന്നെ നിരവധി തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സര്‍ക്കാര്‍, വ്യവസായ സ്ഥാപനങ്ങള്‍, തൊഴിലാളികള്‍, കോടതികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, പൊതുസമൂഹം എന്നിവര്‍ക്ക് വലിയ ബാധ്യതയുണ്ടാക്കുന്നുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.

ഒറ്റത്തവണ തെരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ഈ ബാധ്യത കുറയ്ക്കാനാവും. ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതാണ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനും സമൂഹത്തിനും ഗുണകരം. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ഇത് നടപ്പാക്കണം. 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ജനപ്രതിനിധിസഭയുടെ ആദ്യ സിറ്റിങ് തീയതി രാഷ്ട്രപതി വിജ്ഞാപനം ചെയ്യണം. പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് ഏതെങ്കിലും നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിപ്രായപ്പെട്ടാല്‍ ആ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഉത്തരവിലൂടെ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ധനകാര്യ കമ്മിഷന്‍ മുന്‍ അധ്യക്ഷന്‍ എന്‍.കെ സിങ്, ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് സി. കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മിഷണര്‍ സഞ്ജയ് കോത്താരി എന്നിവരും സമിതി അംഗങ്ങളാണ്.

തൂക്ക് മന്ത്രിസഭ വന്നാല്‍ വീണ്ടും തെരഞ്ഞെടുപ്പ്
തൂക്ക് മന്ത്രിസഭ വന്നാലോ അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാര്‍ വീണാലോ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് സമിതിയുടെ സുപ്രധാന നിര്‍ദേശം. സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഇടയ്ക്കുവച്ചു വീണാല്‍ പിന്നീട് തെരഞ്ഞെടുപ്പ് നടത്തിയാലും അധികാരത്തിലെത്തുന്ന സര്‍ക്കാരിന് ബാക്കിയുള്ള സമയം മാത്രമേ കാലാവധിയുണ്ടാകൂ. ഉദാഹരണത്തിന് ചുമതലയേറ്റ് രണ്ടുവര്‍ഷം കഴിഞ്ഞാണ് സര്‍ക്കാര്‍ വീഴുന്നതെങ്കില്‍ പിന്നീട് തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന് മൂന്നുവര്‍ഷം മാത്രമായിരിക്കും കാലാവധി.
ഇത്തരമൊരു സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 83 (പാര്‍ലമെന്റ് സഭകളുടെ കാലാവധി), ആര്‍ട്ടിക്കിള്‍ 172 (സംസ്ഥാന നിയമസഭകളുടെ കാലാവധി) എന്നിവ ഭേദഗതി ചെയ്യണം. ഇതിന് സംസ്ഥാനങ്ങളുടെ അംഗീകാരം വേണം.

തദ്ദേശ സ്ഥാപനങ്ങള്‍ സംസ്ഥാന പട്ടികയിലുള്ളതായതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഏകീകരിക്കുന്നതിന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് അടക്കം 15 പാര്‍ട്ടികള്‍ എതിര്‍ത്തു
തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കണമെന്ന നിര്‍ദേശത്തെ കോണ്‍ഗ്രസ് അടക്കമുള്ള 15 പ്രതിപക്ഷപാര്‍ട്ടികള്‍ എതിര്‍ത്തു. ആകെയുള്ള 47 രാഷ്ട്രീയപാര്‍ട്ടികളില്‍ 32 പാര്‍ട്ടികള്‍ പിന്തുണച്ചു. എന്‍.ഡി.എയുടെ ഭാഗമായ നാഗാ പീപ്പിള്‍സ് പാര്‍ട്ടിയും നിര്‍ദേശത്തെ എതിര്‍ത്തു. ഇന്‍ഡ്യ സഖ്യത്തിലെ 10 പാര്‍ട്ടികള്‍ എതിര്‍ത്തു. ഇരു സഖ്യത്തിന്റെയും ഭാഗമല്ലാത്ത ആറു പാര്‍ട്ടികള്‍ അനുകൂലിക്കുകയും നാലു പാര്‍ട്ടികള്‍ എതിര്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം എന്നീ അഞ്ചു പാര്‍ട്ടികളാണ് എതിര്‍ത്തവരില്‍ വിവിധ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. ബി.എസ്.പി, എസ്.പി, എ.ഐ.യു.ഡി.എഫ്, എ.ഐ.എം.ഐ.എം, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളാണ് എതിര്‍ത്ത മറ്റ് കക്ഷികള്‍. അണ്ണാ ഡി.എം.കെ, അസം ഗണപരിഷത്ത്, ബിജു ജനതാദള്‍, ജെ.ഡി.യു, എല്‍.ജെ.പി, ശിവസേന, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ അനുകൂലിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി

International
  •  18 minutes ago
No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  29 minutes ago
No Image

റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു

International
  •  37 minutes ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  3 hours ago
No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  4 hours ago
No Image

ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍

uae
  •  4 hours ago
No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  5 hours ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  5 hours ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  6 hours ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  7 hours ago