HOME
DETAILS

സഊദി അരാംകോ ഇന്ത്യയില്‍ വീണ്ടും ശാഖ തുറക്കുന്നു

  
backup
October 07 2017 | 02:10 AM

456151651-2

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണയുല്‍പ്പാദക കമ്പനിയായ സഊദി അരാംകോ ഇന്ത്യയില്‍ രണ്ടാം ശാഖ തുറക്കാന്‍ ഒരുങ്ങുന്നു. ഇതിനായി സഊദി അരാംകോ അധികൃതര്‍ അടുത്തയാഴ്ച്ച ഇന്ത്യയില്‍ ചര്‍ച്ച നടത്തും. അടുത്ത ആഴ്ച്ചയോടെ അരാംകോ സി. ഇ.ഒ അമീന്‍ നാസര്‍ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ ചിത്രം തെളിയുമെന്നാണ് അറിയുന്നത്. നേരത്തെ ഒപെക് സമ്മേളനത്തില്‍ ഇന്ത്യയുടെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി ചര്‍ച്ച നടത്തിയിരുന്നു.

ലോകാടിസ്ഥാനത്തില്‍ എണ്ണ ഉപഭോഗത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇതിനാല്‍ തന്നെ ഇന്ത്യയില്‍ പുതിയ ശാഖ തുറക്കുന്നതോടെ ഇന്ത്യയിലേക്കു എണ്ണ കയറ്റുമതി ചെയുന്ന ഏറ്റവും വലിയ രാജ്യമാവാന്‍ അരാംകോക്ക് കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്. ഏഷ്യന്‍ മാര്‍ക്കറ്റില്‍ സഊദി അരാംകോയുടെ സാന്നിധ്യം ഇരട്ടിയാകുമെന്നും കരുതുന്നു. നിലവില്‍ ഇറാഖില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത്. കര്‍ണാടകയിലെ മംഗലാപുരത്ത് സഊദി അരാംകോയുടെ ഉടമസ്ഥതയിലുള്ള എണ്ണ സംസ്‌കരണശാല പുരോഗമിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി

National
  •  an hour ago
No Image

കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 hours ago
No Image

യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്‌റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും 

International
  •  3 hours ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ

Kerala
  •  3 hours ago
No Image

ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു

Kerala
  •  3 hours ago
No Image

തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു

Kerala
  •  4 hours ago
No Image

റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ

Kerala
  •  4 hours ago
No Image

പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Kerala
  •  5 hours ago