HOME
DETAILS

സ്പാര്‍ക്ക് പരിഷ്‌കരണം ട്രഷറി ജീവനക്കാര്‍ക്ക് ദുരിതമാകുന്നു

  
backup
October 09 2017 | 00:10 AM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9f

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്‍ തയാറാക്കി പ്രോസസ് ചെയ്യുന്ന സ്പാര്‍ക്ക് (സര്‍വീസ് പേറോള്‍ അഡ്മിനിസ്‌ട്രേറ്റീവ് റെപോസിറ്ററി ഫോര്‍ കേരള) സംവിധനത്തിലെ പരിഷ്‌കരണ നടപടികള്‍ ട്രഷറി ജീവനക്കാരെ ദുരിതത്തിലാക്കുന്നു.
കഴിഞ്ഞ ദിവസം ഗാന്ധിജയന്തി ദിനത്തിലും സംസ്ഥാനത്തെ ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ധനവകുപ്പിന്റെ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്നാണ് ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് ശമ്പളം ലഭിക്കേണ്ടവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാതെ അവധി ദിനത്തിലും ട്രഷറി തുറന്നു പ്രവര്‍ത്തിക്കുന്നത് കൊണ്ട് എന്ത് കാര്യമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്പാര്‍ക്ക് സംവിധാനത്തിന്റെ സോഫ്റ്റ്‌വെയര്‍ വിന്‍ഡോവ്‌സില്‍നിന്നു സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിനക്‌സിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. സാമ്പത്തികമായുണ്ടാകുന്ന നേട്ടം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഏതെല്ലാം രീതിയിലുള്ള നേട്ടങ്ങളാണ് ഇതുകൊണ്ട് ഉണ്ടാവുകയെന്നത് ഇതിന് നേതൃത്വം നല്‍കുന്ന നാഷനല്‍ ഇന്‍ഫോമാറ്റിക് സെന്ററിലെ ഓരോ ജില്ലകളിലെയും ജീവനക്കാര്‍ക്ക് പോലും കൃത്യമായ ധാരണയില്ല.
പുതിയ സോഫ്റ്റ്‌വെയറിന് മുന്‍പുണ്ടായിരുന്നവയുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രത്തോളം വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കാനുള്ള സൗകകര്യമുണ്ടെന്ന കാര്യത്തിലുള്‍പ്പെടെ ആശങ്ക ഉയരുന്നുണ്ട്. ഉപഭോക്തക്കള്‍ക്ക് എത്രത്തോളം സൗകര്യപൂര്‍വം ഇടപെടാന്‍ കഴിയുമെന്നതിലും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്.
തുടര്‍ച്ചയായ അവധി ദിനങ്ങള്‍ക്ക് ശേഷം ശമ്പളം വാങ്ങാനെത്തുന്ന ജീവനക്കാര്‍ക്ക് പുതിയ പരിഷ്‌കരണ നടപടികള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല. വേണ്ടത്ര മുന്‍കരുതലില്ലാതെ ഒറ്റ ഘട്ടത്തില്‍ തന്നെ നടപ്പാക്കിയതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ശമ്പള വിതരണ നടപടികള്‍ സാധാരണഗതിയിലെത്തുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സോഫ്റ്റ്‌വെയര്‍ മാറ്റം കൊണ്ട് ഉദ്ദേശിച്ച നേട്ടങ്ങള്‍ കൈവരിക്കാനാകുമോ എന്ന കാര്യം ഭാവിയില്‍ കണ്ടറിയണണെന്നാണ് ട്രഷറിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago