HOME
DETAILS
MAL
യോഗം ചേര്‍ന്നു
backup
August 12 2016 | 22:08 PM
നന്തിബസാര്‍: വൃക്കരോഗികളെ സഹായിക്കുന്നതിനു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'സ്നേഹസ്പര്‍ശം' പദ്ധതിക്കുവേണ്ടിയുള്ള ധനസമാഹരണത്തിന് മൂടാടി പഞ്ചായത്തില്‍ യോഗം സംഘടിപ്പിച്ചു. ഒക്ടോബര്‍ രണ്ടിനു ധനസമാഹരണത്തില്‍ 18 ലക്ഷം രൂപ സ്വരൂപിക്കാന്‍ തീരുമാനിച്ചു.
പന്തലായനി ബ്ലോക്ക് പ്രസിഡന്റ് കെ.എം ശോഭ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാലിനി ബാലകൃഷ്ണന്, എം.പി അജിത, ബ്ലോക്ക് അംഗങ്ങളായ മുതുകുനി മുഹമ്മദലി, പി.കെ ഷീജ, പഞ്ചായത്തംഗങ്ങളായ സോമലത, ഹര്‍ഷലത, കെ. ജീവാനന്ദന്, അനീഷ് സംസാരിച്ചു. ഭാരവാഹികള്‍: ഷീജ പട്ടേരി (ചെയ.), ടി. മുഹമ്മദ് (കോഡിനേറ്റര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."