HOME
DETAILS
MAL
അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം: ലീഗ്
backup
August 12 2016 | 22:08 PM
കോഴിക്കോട്: നാദാപുരത്ത് ഇന്നലെയുണ്ടായ കൊലപാതകം എന്തിന്റെ പേരിലാണെങ്കിലും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും അക്രമികള്‍ക്കെതിരേ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.
ജില്ലയില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ്.
ക്രമസമാധാനം തകരുന്നുവെന്നാണ് ഇതു നല്കുന്ന സൂചന. അക്രമരാഷ്ട്രീയത്തെ എല്ലായിപ്പോഴും മുസ്ലിം ലീഗ് എതിര്‍ത്തിട്ടുണ്ട്.
തൂണേരിയില്‍ ഷിബിന്‍ കൊല്ലപ്പെട്ടപ്പോഴും ശക്തമായ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നുവെന്നും ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."