മുകുള്‍ റോയ് രാജ്യസഭാംഗത്വം രാജിവച്ചു; അടുത്ത നീക്കം ബി.ജെ.പി
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പ.ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്തയാളുമായിരുന്ന മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്ന അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് സംശയമുണ്ടായിരുന്നു. ഇന്നലെ രാജ്യസഭാംഗത്വം രാജിവച്ച അദ്ദേഹം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ കൈലാഷ് വിജയ് വര്ഗ്യയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ബി.ജെ.പിയില്‍ ചേരുമെന്ന കാര്യം അറിയിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അദ്ദേഹം ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം പ്രഖ്യാപിക്കാതിരുന്നതിനാല്‍ അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇടപെട്ട് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്താന്‍ ശ്രമം തുടങ്ങിയിരുന്നെങ്കിലും പിന്നീട് ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതേസമയം പാര്‍ട്ടി വിട്ടെങ്കിലും മമതക്കെതിരേ സംസാരിക്കാന്‍ അദ്ദേഹം തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."