HOME
DETAILS

മുതിര്‍ന്ന അഭിഭാഷക പദവിക്ക് സുപ്രിം കോടതി ചട്ടങ്ങള്‍ നിശ്ചയിച്ചു

  
backup
October 12 2017 | 19:10 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ad%e0%b4%be%e0%b4%b7%e0%b4%95-%e0%b4%aa%e0%b4%a6%e0%b4%b5%e0%b4%bf%e0%b4%95



ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളില്‍ മുതിര്‍ന്ന അഭിഭാഷക പദവി നല്‍കുന്നതിനായി സുപ്രിം കോടതി ചട്ടങ്ങള്‍ നിശ്ചയിച്ചു.
ഇതുപ്രകാരം ഹൈക്കോടതികളിലും സുപ്രിംകോടതിയിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ സമിതിയായിരിക്കും അഭിഭാഷകര്‍ക്ക് മുതിര്‍ന്ന പദവി നല്‍കുക. ചീഫ്ജസ്റ്റിസിനു പുറമെ മുതിര്‍ന്ന സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാരും അതതു ബാറുകളിലെ പ്രതിനിധികളും അടങ്ങുന്നതായിരിക്കും സമിതിയെന്ന് ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, ആര്‍.എഫ് നരിമാന്‍, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന മൂന്നംഗ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി, സുപ്രിം കോടതി ജഡ്ജിമാരെ നിയമിക്കുന്നതു പോലുള്ള കര്‍ശന നിബന്ധനകള്‍ തന്നെയാണ് അഭിഭാഷകര്‍ക്ക് മുതിര്‍ന്ന പദവി നല്‍കുന്നതിനുമെന്നും മൂന്നംഗ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് സുപ്രിം കോടതി, ഹൈക്കോടതി ബാര്‍ അസോസിയേഷനുകളുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാടുകള്‍ നേരത്തെ ആരാഞ്ഞിരുന്നു.
മുതിര്‍ന്ന അഭിഭാഷക പദവി ലഭിക്കേണ്ടവര്‍ അഞ്ചംഗസ്ഥിരം സമിതിക്ക് അപേക്ഷകള്‍ നല്‍കണം. അപേക്ഷകരുടെ യോഗ്യതകള്‍ സമിതി പരിശോധിക്കും. അഭിഭാഷകനായുള്ള പ്രവര്‍ത്തിപരിചയം, അഭിഭാഷകനായി ഹാജരായ കേസുകളിലെ ഉത്തരവുകള്‍, നിയമമേഖലയിലെ മറ്റുപ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വം എന്നിവയാണ് പദവി ലഭിക്കുന്നതിന് പ്രധാനമായും പരിഗണിക്കുക.
മുതിര്‍ന്ന അഭിഭാഷകപദവിയിലേക്കു പരിഗണിക്കപ്പെടുന്ന അഭിഭാഷകരെ അഞ്ചംഗസമിതി അഭിമുഖം നടത്തി ഇവര്‍ പദവിക്ക് അര്‍ഹനാണോയെന്നു പരിശോധിക്കും. സമിതി തെരഞ്ഞെടുക്കപ്പെടുന്ന പേരുകള്‍ പിന്നീട് ഹൈക്കോടതി, സുപ്രിം കോടതി ഫുള്‍ ബെഞ്ച് മുന്‍പാകെ വയ്ക്കും. ബെഞ്ച് പിന്നീട് രഹസ്യവോട്ടെടുപ്പിലൂടെ ഒരോരുത്തരെയും ഏകകണ്ഠമായോ ഭൂരിപക്ഷവോട്ടെടുപ്പോടുകൂടിയോ തെരഞ്ഞെടുക്കുന്ന രീതിയായിരിക്കും പിന്തുടരുക. സമിതി തെരഞ്ഞെടുത്ത പേരുകള്‍ ബെഞ്ച് തള്ളുകയാണെങ്കില്‍ പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞ ശേഷമെ അത്തരക്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിയൂ. മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ചവര്‍ ജോലി സംബന്ധമായി അപമാര്യാദയായി പെരുമാറുകയോ കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയോ ചെയ്താല്‍ അതോടെ അവരുടെ പദവി റദ്ദാവുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
സുതാര്യതയില്ലാതെയും നിയന്ത്രണമില്ലാതെയും മുതിര്‍ന്ന അഭിഭാഷക പദവി ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി അഭിഭാഷക ഇന്ദിരാ ജയ്‌സിങ് നല്‍കിയ പരാതി തീര്‍പ്പാക്കിയാണ് സുപ്രിം കോടതിയുടെ നടപടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago