ആരോപണ വിധേയര്‍ക്ക് നല്‍കണമെന്ന് നിയമമില്ല: നിയമ മന്ത്രി
തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ആരോപണ വിധേയര്‍ക്ക് നല്‍കണമെന്ന് നിയമമില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും, ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ആര്‍ക്കും നല്‍കില്ല. നിയമ സെക്രട്ടറിയോട് അഭിപ്രായം തേടിയില്ലെന്ന ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവന വിവരക്കേടാണെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കേറ്റ് ജനറലിനോട് അഭിപ്രായം തേടിയിരുന്നു. അഡ്വക്കേറ്റ് ജനറല്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനാണ്. അദ്ദേഹമാണ് അന്തിമമായ നിയമോപദേശം നല്‍കേണ്ടത്.
ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ടിന്റെ കോപ്പി കൊടുക്കണമെന്ന് ഒരു നിയമവ്യവസ്ഥയിലില്ല. കമ്മിഷന് നല്‍കിയ ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള വിവവരങ്ങളാണ് അന്വേഷിച്ചതെന്ന പ്രതിപക്ഷ ആരോപണത്തെയും മന്ത്രി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."