HOME
DETAILS

സഊദിയില്‍ വനിതാ വല്‍ക്കരണത്തിന്റെ മൂന്നാം ഘട്ടം അടുത്തയാഴ്ച്ച ആരംഭിക്കും

  
backup
October 15 2017 | 15:10 PM

gulf-15-10-17-womenization-in-sauid

റിയാദ്: സഊദിയില്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ വനിതാ വല്‍ക്കരണത്തിന്റെ അടുത്ത ഘട്ടം അടുത്തയാഴ്ച്ച മുതല്‍ തുടങ്ങുമെന്ന് സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വനിതാ വല്‍ക്കരണത്തിന്റെ മൂന്നാം ഘട്ടമാണ് ഇനി തുടങ്ങാനുള്ളത്. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ 21 മുതല്‍ സ്ത്രീകള്‍ക്കായുള്ള കടകളില്‍ വനിതാ വല്‍ക്കരണം ശക്തമാക്കും. സ്ത്രീകള്‍ക്കായുള്ള സുഗന്ധദ്രവ്യങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, സോക്‌സുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലാണ് വനിതാവല്‍കരണം നടപ്പാക്കുക.

കൂടാതെ, വിവിധ സ്ഥാപനങ്ങളിലെ സ്ത്രീകള്‍ക്കാവശ്യമായ ഉല്‍പന്നങ്ങല്‍ വില്‍ക്കുന്ന വിഭാഗങ്ങളിലും മൂന്നാം ഘട്ടത്തോടെ വനിതകളെ നിയമിക്കും. ജോലിക്കാരുടെ സ്വകാര്യത, സ്വാതന്ത്ര്യം, വിശ്രമം, പ്രാര്‍ഥന എന്നിവക്കുള്ള സൗകര്യം ഒരുക്കിയ ശേഷമാകും നിയമനം. പൂര്‍ണമായും സ്വദേശികള്‍ക്കാണ് അവസരം. അബായകള്‍, കല്യാണ വസ്ത്രങ്ങള്‍, മഫ്ത തുടങ്ങിയ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളിലും ഈ ഘട്ടത്തില്‍ വനിതാവല്‍ക്കരണം ഉണ്ടാകും. കൂടാതെ മാളുകളിലെ ഫാര്‍മസികളില്‍ സ്ത്രീകള്‍ക്കായുള്ള മേഖലകളിലും വനിതകളെ നിയമിക്കും.

വിഷന്‍ 2030 സൗദി വനിതകള്‍ക്ക് പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍ സഊദി പ്രതിനിധി ഫൗസ അല്‍മഹീദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്‌ലാമിക ശരീഅത്ത് ആവശ്യമായ നിയമപരിരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തിയായിരിക്കും സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക. ബിരുദധാരികളായ വനിതകള്‍ക്ക് തൊഴിലിന് ആവശ്യമായ പരിശീലനമുണ്ടാകും. ബിരുദം നേടാത്തവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നേടാനും സഊദി അവസരം സൃഷ്ടിക്കുമെന്നും ഇവര്‍ പറഞ്ഞു. തൊഴില്‍ വിപണിയിലെ സ്ത്രീ സാന്നിധ്യം 22 ശതമാനമാനമാണിപ്പോള്‍. ഇത് 30 ശതമാനമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  35 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago