ഹജ്ജ് തീര്‍ഥാടകര്‍ക്ക് പ്രതിരോധ തുള്ളിമരുന്ന് നല്കി
കല്‍പ്പറ്റ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കായുള്ള പ്രതിരോധ പ്രവര്‍ത്തനം വയനാട് ജില്ലാ ആശുപത്രിക്ക് സമീപമുളള ഡബ്ല്യു.എം.ഒ ബാഫഖി ഹോമില്‍ ഊത്തുപള്ളിക്കല് ഹസൈനാറിന് തുള്ളിമരുന്ന് നല്കി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ആശാദേവി ഉദ്ഘാടനം ചെയ്തു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രവിപ്രസാദ അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.വി അലി, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റ് യു.കെ കൃഷ്ണന്, സ്റ്റോര്‍ വെരിഫിക്കേഷന് ഓഫിസര്‍ പി.പി മൂസ, പൊയിലന്‍ മൊയ്തു ആശംസകള്‍ അര്‍പ്പിച്ചു.
ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനര്‍ എന്‍.കെ മുസ്തഫ ഹാജി സ്വാഗതവും പി.വി.എസ് മൂസ നന്ദിയും പറഞ്ഞു. പ്രതിരോധ കുത്തിവെപ്പിന് ഡോ. ജലീബ്, ഷിഫാനത്ത്, സുമി സ്റ്റാനി, അബ്ദുല്‍ റഷീദ്, കെ മൊയ്തു, ടി.കെ ഷക്കീറലി, അബ്ദുല്‍ സലം നേതൃത്വം നല്കി. കേരള ഹജ്ജ് കമ്മിറ്റി മുഖേന യാത്രയാവുന്ന 337 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്കി. കുത്തിവെപ്പ് നല്കാന് ബാക്കിയുള്ളവര്‍ ജില്ലാ മെഡിക്കല്‍ ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9447934157.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."