കെട്ടിടത്തില്‍ നിന്ന് വീണു പരുക്കേറ്റ മലയാളികള്‍ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി
റിയാദ്: സഊദിയില്‍ കെട്ടിടത്തില്‍ നിന്നും വീണു ഗുരുതര പരുക്കേറ്റു ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ വിദഗ്ദ്ധ ചികിത്സക്കായി നാട്ടിലേക്ക് പോയി. കിളിമാനൂര്‍ സ്വദേശികളായ അനു അമ്പിളി (27), പ്രശാന്ത് (27) എന്നിവരാണ് സാമൂഹിക പ്രവര്‍ത്തകരായ ലത്തീഫ് തെച്ചിയുടെയും ഷാനവാസ് രാമഞ്ചിറയുടെയും സഹായത്താല്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്രയായത്.
രണ്ടാഴ്ച്ച മുന്‍പ് നടന്ന അപകടത്തില്‍ ഒരാളുടെ കഴുത്തിനും മറ്റൊരാള്‍ക്ക് നട്ടെല്ലിനും ഗുരുതര പരുക്കാണ് ഏറ്റത്. റിയാദില്‍ എക്സിറ്റ് 18 ഇസ്ട്രബുള് സ്ട്രീറ്റില്‍ കമ്പനി അക്കമഡേഷനില്‍ വച്ചാണ് അപകടം ഉണ്ടായത്.
കമ്പനി അക്കമഡേഷനില്‍ ജോലിക്ക് ശേഷം കഴുകി ഉണങ്ങിയ ഡ്രസ്സ് എടുക്കാന്‍ കെട്ടിടത്തിന് മുകളിലേക്ക് കയറിയപ്പോള്‍ ഷീറ്റില്‍ ചവിട്ടി ഇരുവരും താഴെ വീഴുകയായിരുന്നു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇവരെ കമ്പനി പൂര്‍ണ്ണമായും കയ്യൊഴിഞതിനെ തുടര്‍ന്ന് ഇവര്‍ എന്ത് ചെയ്യണെമെന്നറിയാതെ കുടുങ്ങിയിരിക്കുകയായിരുന്നു. അല്‍ ഈമാന്‍ സ്റ്റാഫ് നേഴ്സ് ആയ സൂനമ്മ കോട്ടയത്തിന്റെ പ്രത്യേക സഹായവും സാമൂഹിക പ്രവര്‍ത്തകരോടൊപ്പം ഉണ്ടായിരുന്നു.
ജോലിയില്‍ പ്രവേശിച്ചു ഒന്നര മാസം ആയപ്പോള്‍ ആണ് അപകടം ഉണ്ടാകുന്നത്. കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റു ഇന്ത്യക്കാരും ഇപ്പോള്‍ പൂര്‍ണ്ണ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ വ്യാകുലരാണ്. റിയാദ്, ദമാം, ജിദ്ദ, മക്ക എന്നിവിടങ്ങളിലായി ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്ഥാന്, നേപ്പാള്‍ സ്വദേശികളും കമ്പനിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."