HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

  
Sudev
July 14 2025 | 02:07 AM

Local elections Publication of draft voters list with booths arranged is delayed

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം നീളുന്നു. ഈ മാസം നാലിന് പ്രസിദ്ധീകരിക്കാനായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. എന്നാൽ ഇത് പിന്നീട് ഒൻപതിനകം നൽകണമെന്നാക്കി മാറ്റി. നിശ്ചിത ദിവസങ്ങൾ കഴിഞ്ഞിട്ടും കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.

പുതിയ വാർഡുകളിലടക്കം പോളിങ് ബൂത്തുകൾ ക്രമപ്പെടുത്തിയ ലിസ്റ്റ് കഴിഞ്ഞമാസം 30ന് തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കാൻ ജില്ലാ കലക്ടർമാരോട് നിർദേശിച്ചിരുന്നു. എന്നാൽ, ബൂത്ത് ക്രമീകരണത്തിലെ അവ്യക്തതയെ തുടർന്ന് ജില്ലാതലത്തിൽ നിന്ന് കരട് വോട്ടർപട്ടിക സമയത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകാനായില്ല. ഇതോടെയാണ് ഈ മാസം നാലിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നത്. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഈമാസം ഒൻപതിനകം കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ നിർദേശിച്ചത്. 

തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് വിഭജനം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പായതിനാൽ മുൻകാലത്തേക്കാൾ കൂടുതൽ തെരഞ്ഞെടുപ്പ് ബൂത്തുകൾ ക്രമീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ 1,712 വാർഡുകളാണ് ഇത്തവണ കൂടിയത്. ഇവിടെയെല്ലാം പുതിയ പോളിങ് ബൂത്തുകൾ ക്രമീകരിക്കേണ്ടിവന്നതിനാൽ മുൻവർഷത്തെ പോളിങ് ബൂത്ത് സിസ്റ്റം പൂർണമായും മാറ്റിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ ഒരു വാർഡിൽ 1300 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന രീതിയിലും നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ 1600 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലും ക്രമീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചത്.

വോട്ടർമാർക്ക് രണ്ട് കിലോമീറ്ററിലധികം ചുറ്റിപ്പോകേണ്ട രീതിയിൽ പോളിങ് സ്‌റ്റേഷൻ പാടില്ലെന്നും നിർദേശമുണ്ട്. വനാതിർത്തി പ്രദേശങ്ങൾ, ചതുപ്പ് നിലങ്ങൾ തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുള്ള സ്ഥലങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ ഇളവ് അനുവദിക്കുന്നുണ്ട്. മുൻവർഷങ്ങളിലെ ആയിരത്തിൽ താഴെ വോട്ടർമാരുള്ള ബൂത്തുകളെല്ലാം മാറ്റിയിട്ടുണ്ട്. കരട് വോട്ടർപട്ടികയിൽ 2011ലെ സെൻസസ് പ്രകാരമാണ് വോട്ടർമാരുള്ളത്.

എന്നാൽ, പുതിയ വോട്ടർമാരെ കൂടി ഉൾപ്പെടുത്തുന്നതോടെ പോളിങ് ബൂത്തുകളിലും ചെറിയ മാറ്റങ്ങൾ വരുത്തേണ്ടിവരും. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ പുതിയ വോട്ടർമാരെ ചേർക്കാനും കഴിയും. 2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകുന്നവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനാകും. പോളിങ് സ്റ്റേഷനിലെ ബൂത്തിന്റെ പേരടക്കം സോഫ്റ്റ്‌വെയറിലേക്ക് മാറ്റിയാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കേണ്ടത്.

Local elections Publication of draft voters list with booths arranged is delayed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്

International
  •  21 hours ago
No Image

ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

National
  •  21 hours ago
No Image

സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ

uae
  •  a day ago
No Image

സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി

National
  •  a day ago
No Image

ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ

National
  •  a day ago
No Image

ദുബൈ വിമാനത്താവളത്തിൽ ലഗേജ് കൈകാര്യം ചെയ്യാൻ സെൽഫ് ഡ്രൈവിങ്ങ് ട്രാക്ടറുകൾ

uae
  •  a day ago
No Image

യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ

uae
  •  a day ago
No Image

സ്‌കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി  

Kerala
  •  a day ago
No Image

സ്കൂൾ സമയമാറ്റം, സർക്കാരുമായുള്ള ചർച്ചയിൽ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കും; അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരം ശക്തമാക്കും

organization
  •  a day ago
No Image

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

International
  •  a day ago