HOME
DETAILS

പുതിയ പാതയില്‍ നഷ്ടമാവുക അഞ്ചേക്കര്‍ മാത്രം നെല്‍കൃഷി

  
backup
October 18 2017 | 23:10 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%be%e0%b4%b5%e0%b5%81%e0%b4%95

തളിപ്പറമ്പ്: കീഴാറ്റൂര്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ദിഷ്ട ചുടല- കുറ്റിക്കോല്‍ ബൈപാസിന്റെ അലൈന്‍മെന്റ് മാറ്റുന്നു. പുതിയ നിര്‍ദേശം ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ദേശീയപാതാ അധികൃതര്‍ അവതരിപ്പിച്ചു.
നേരത്തെയുള്ള അലൈന്‍മെന്റില്‍ 240 ഏക്കറോളം നെല്‍കൃഷി നശിക്കുമെങ്കില്‍ അല്‍പം കിഴക്കോട്ടു മാറിയുള്ള പുതിയ അലൈന്‍മെന്റില്‍ അഞ്ച് ഏക്കറോളം മാത്രമെ നെല്‍കൃഷി നശിക്കൂവെന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ കീഴാറ്റൂരിലെ ഏക്കറുകളോളം വയല്‍ നികത്തി ബൈപാസ് നിര്‍മിക്കാനായിരുന്നു നീക്കം.
എന്നാല്‍, വയല്‍കിളികള്‍ എന്ന പേരിലുള്ള കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് ഈ നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്മാറുകയായിരുന്നു. തുടര്‍ന്ന് മന്ത്രി ജി. സുധാകരനാണ് ബൈപാസിന്റെ പുതിയ അലൈന്‍മെന്റ് തയാറാക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ചത്. ഇതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പ്രാദേശിക സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന സമരം സര്‍ക്കാരിനും പ്രതിസന്ധിയുണ്ടാക്കിയിരുന്നു.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നെല്‍വയലും ചതുപ്പു നിലവും പരമാവധി ഒഴിവാക്കിക്കൊണ്ട് ബൈപാസ് നിര്‍മിക്കാനാണ് ധാരണയായത്. ആര്‍ക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉണ്ടെങ്കില്‍ പി.ഡബ്ല്യു.ഡി വകുപ്പിനേയോ കലക്ടറേയോ സമീപിക്കാം. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജയിംസ് മാത്യു എം.എല്‍.എ, ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ പ്രഭാകരന്‍, വയല്‍കിളി സമര നേതാവായ സുരേഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമരത്തിന്റെ വിജയമാണ് പുതിയ നിര്‍ദേശമെന്നും എങ്കിലും തൃപ്തരല്ലെന്നും സമര സമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
അതേസമയം, ചുടല-കുറ്റിക്കോല്‍ ബൈപാസിന്റെ റൂട്ട് മാറ്റവുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘം കീഴാറ്റൂരിലെത്തി പരിശോധന നടത്തി. കീഴാറ്റൂര്‍ വയല്‍ ഒഴിവാക്കിയുള്ള പുതിയ അലൈന്‍മെന്റ് തയാറാക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധ സംഘമെത്തിയത്. ഇന്നലെ രാവിലെ എട്ടോടെ മാധ്യമങ്ങളെ ഒഴിവാക്കിയാണ് വിദഗ്ധ സംഘം പരിശോധനക്കെത്തിയത്.
സംഘം കീഴാറ്റൂര്‍ വയലിന്റെ കിഴക്ക് ഭാഗത്താണ് പരിശോധന നടത്തിയത്. ലക്ഷം വീട് കോളനി സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത് കൂടിയാണ് പുതിയ അലൈന്‍മെന്റ് തയാറാക്കുകയെന്നാണ് സൂചന. നിലവിലുള്ള ദേശീയപാത വികസിപ്പിക്കണമെന്നുള്ള നിര്‍ദേശം തള്ളിയാണ് ഇന്നലെ പരിശോധന നടത്തിയത്.
പുതിയ നിര്‍ദേശ പ്രകാരം വയല്‍ സംരക്ഷിക്കപ്പെടുമെങ്കിലും ഇതില്‍ വയല്‍ക്കിളികള്‍ സംതൃപ്തരല്ല. വിദഗ്ധ സംഘം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago