HOME
DETAILS

അല്‍ഖാഇദാ ബന്ധമാരോപിച്ച് അറസ്റ്റ്: മൗലാനാ അന്‍സാര്‍ ഖാസിമിയെ വെറുതെവിട്ടു

  
backup
October 18, 2017 | 11:37 PM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%96%e0%b4%be%e0%b4%87%e0%b4%a6%e0%b4%be-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a



ന്യൂഡല്‍ഹി: അല്‍ഖാഇദാ ബന്ധമാരോപിച്ച് ഡല്‍ഹി സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്ത ബംഗളൂരു സ്വദേശിയായ മതപ്രഭാഷകന്‍ മൗലാനാ അന്‍സാര്‍ ഷാ ഖാസിമിയെ കോടതി വെറുതെവിട്ടു. ഖാസിമിക്കെതിരേ തെളിവില്ലെന്നും വിചാരണയ്ക്കു പോലും വകുപ്പില്ലാത്ത കേസാണിതെന്നും വ്യക്തമാക്കി ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് അദ്ദേഹത്തെ വെറുതെവിട്ടത്. കേസിലെ മറ്റു പ്രതികളായ മുഹമ്മദ് ആസിഫ്, അബ്ദുര്‍റഹ്മാന്‍, സഫര്‍ മഹ്മൂദ് എന്നിവരെ വിചാരണയ്ക്കു വിധേയമാക്കാനും അഡീഷണല്‍ സെഷന്‍സ് ജഡ്ജി സിദ്ധാര്‍ഥശര്‍മ ഉത്തരവിട്ടു. ഇവര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ(യു.എ.പി.എ) പ്രകാരമാണ് കേസ്.
2015 ഡിസംബറില്‍ ആസിഫിനെ(41) പൊലിസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ കേസിന്റെ തുടക്കം. ഡല്‍ഹിയിലെ സീലാംപൂരില്‍ വച്ചാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ആസിഫ് പിടിയിലായത്. അല്‍ഖാഇദാ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ അല്‍ഖാഇദയിലേക്ക് യുവാക്കളെ റിക്രൂട്ട്‌ചെയ്യുന്ന ആളാണ് ആസിഫെന്നാണ് പൊലിസിന്റെ ഭാഷ്യം. ഇദ്ദേഹത്തെ ചോദ്യംചെയ്തതിനു ശേഷമാണ് ഖാസിമി അടക്കമുള്ള മറ്റു പ്രതികളെ പിടികൂടിയത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖാഇദയുടെ പ്രധാന റിക്രൂട്ടര്‍ ആണ് ഖാസിമിയെന്നായിരുന്നു അദ്ദേഹത്തെ ഡല്‍ഹി സ്‌പെഷല്‍ വിശേഷിപ്പിച്ചത്. അറസ്റ്റിനെത്തുടര്‍ന്ന് ഖാസിമിയുടെ തീവ്രവാദബന്ധം സംബന്ധിച്ച് ദേശീയമാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകളും വന്നു. ഖാസിമിയുടെ അറസ്റ്റിനെതിരേ കര്‍ണാടകയിലുടനീളം സുന്നി ജമാഅത്ത്, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ഹുദാ മുസ്‌ലിം, അഹ്‌ലേ ഹദീസ് തുടങ്ങിയ മുസ്‌ലിം സംഘടനകള്‍ വ്യാപകപ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയുമുണ്ടായി.
ഖാസിമിയെ വെറുതെവിട്ടതോടെ ഡെല്‍ഹി പൊലിസിലെ സ്‌പെഷല്‍ സെല്ലിന്റെ ഒരു വ്യാജകഥകൂടി പൊളിഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എം.എസ്.ഖാന്‍ പറഞ്ഞു. ബംഗളൂരുവില്‍ അല്‍ഖാഇദാ യോഗം സംഘടിപ്പിച്ചെന്നായിരുന്നു ഖാസിമിക്കെതിരായ പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍, ഖാസിമി സഹായിച്ചുവെന്ന് പൊലിസ് പറയുന്ന അല്‍ഖാഇദാ പ്രവര്‍ത്തകന്‍ 2015 മുതല്‍ ജയിലിലാണ്. ഇരുവരും തമ്മില്‍ കത്തിടപാടുകള്‍ നടത്തിയെന്ന് പൊലിസ് ആരോപിക്കുന്നുണ്ടെങ്കിലും അവ ഹാജരാക്കുന്നതില്‍ പൊലിസ് പരാജയപ്പെട്ടു. അല്‍ഖാഇദയിലേക്ക് ജനങ്ങളെ ആകര്‍ഷിപ്പിക്കുന്ന വിധത്തില്‍ ഖാസിമി പ്രഭാഷണം നടത്തിയെന്നതാണ് അദ്ദേഹത്തിനെതിരായ രണ്ടാമത്തെ ആരോപണം. എന്നാല്‍, ഈ ആരോപണം തെളിയിക്കുന്നതിലും അവര്‍ പരാജയപ്പെട്ടെന്നും എം.എസ് ഖാന്‍ പറഞ്ഞു. ബംഗളൂരിലെ ശിവാജി നഗര്‍ സ്വദേശിയായ ഖാസിമി, ഉത്തര്‍പ്രദേശിലെ ദയൂബന്തില്‍ നിന്നാണ് മതപഠനം പൂര്‍ത്തിയാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹിരാകാശ സഞ്ചാരിക്ക് കളിയിലെന്ത് കാര്യം?

Football
  •  15 days ago
No Image

രാമക്ഷേത്ര തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുംഭമേളയ്ക്ക് മുമ്പും വ്യാപക തട്ടിപ്പ്

crime
  •  15 days ago
No Image

രണ്ട് കാലല്ല, നാല് കാലുകളുള്ള കോഴി; പെരിയയിലെ പ്രകാശന്റെ കോഴിഫാമില്‍ ഒരു അപൂര്‍വ്വ ഇറച്ചിക്കോഴി കൗതുകമാകുന്നു

Kerala
  •  15 days ago
No Image

ബെഞ്ചിൽ നിന്നിറങ്ങി ചരിത്രത്തിലേക്ക്; കോംഗോയ്ക്കെതിരെ രണ്ട് അസിസ്റ്റുകളുമായി ആന്റണി ഗോർഡൻ ലോക റെക്കോർഡിലേക്ക്!

Football
  •  15 days ago
No Image

ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ അടച്ചില്ല; പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു, ജീവനക്കാര്‍ക്കെതിരെ കേസ്

Kerala
  •  15 days ago
No Image

2002 ന് ശേഷം ആദ്യം; ബോസ്നിയയെ വീഴ്ത്തി യുഎസ് പ്രീ ക്വാർട്ടറിൽ; പക്ഷേ സൂപ്പർ താരത്തിന് ചുവപ്പ് കാർഡ്!

Football
  •  15 days ago
No Image

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

Kerala
  •  15 days ago
No Image

ഓമശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  15 days ago
No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  15 days ago
No Image

വിചാരണ കൂടാതെ ആറുവര്‍ഷം ജയിലില്‍; ഒറ്റപ്പെട്ടു വെന്ന തോന്നലെന്ന് ഉമര്‍ ഖാലിദ്

Kerala
  •  15 days ago