HOME
DETAILS

എത്ര ക്രൂരമാണ് ഈ ലോകം, വീണാ ജോര്‍ജിനൊപ്പം സെല്‍ഫിയെടുത്തതില്‍ വിശദീകരണവുമായി നഴ്‌സ്

  
Web Desk
February 27, 2026 | 8:38 AM

nurse-clarification-selfie-with-veena-george-controversy

കണ്ണൂര്‍: കണ്ണൂരില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഒപ്പം സെല്‍ഫിയെടുത്തത് വിവാദമായതോടെ വിശദീകരണവുമായി ആശുപത്രിയിലെ നഴ്‌സ് രംഗത്ത്.  സെല്‍ഫി എടുത്തത് മന്ത്രിയുടെ മാനസിക വിഷമം മാറ്റാനെന്നാണ് നഴ്‌സ് സ്മിത പിസി വിശദീകരിച്ചു. സെല്‍ഫിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി നഴ്‌സ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് നഴ്‌സ് വിശദകീരണ കുറിപ്പിട്ടത്.

നഴ്‌സിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എത്ര ക്രൂരമാണ് ഈ ലോകം. ഇന്നലെ രാത്രിയാണ് പ്രിയപ്പെട്ട മിനിസ്റ്റര്‍ ഢലലിമ ഏലീൃഴല വിദഗ്ധ പരിശോധനക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. ങഞക സ്‌കാന്‍ രാത്രി തന്നെ ചെയ്തു. കടുത്ത കഴുത്തു വേദന, ഉയര്‍ന്ന രക്തസമ്മര്‍ദം. രാത്രിയില്‍ മിനിസ്റ്റര്‍ ഭക്ഷണം കഴിച്ചില്ല. ഉറങ്ങിയത് രണ്ട് മണിക്കൂര്‍. കടുത്ത ശരീര വേദനക്കൊപ്പം മിനിസ്റ്റര്‍ മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നു എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. രാവിലെയും ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. ഞങ്ങള്‍ നിര്‍ബന്ധിച്ചു ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുന്‍പ് ഞങ്ങള്‍ ശരൗ വിലെ സിസ്റ്റേഴ്‌സ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മിനിസ്റ്ററോട് ചോദിച്ചു. മിനിസ്റ്റര്‍ ആകട്ടെ എന്ന് പറഞ്ഞു മിനിസ്റ്റര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന, ശരീരത്തിനേറ്റ ക്ഷതം ഇവയൊക്കെ നേരില്‍ കാണുന്ന ഞങ്ങള്‍ പ്രിയപ്പെട്ട മിനിസ്റ്ററോട് പറഞ്ഞു ഒന്നും വിഷമിക്കേണ്ട ഞങ്ങള്‍ എല്ലാവരും കൂടെ ഉണ്ട്. മിനിസ്റ്ററെ ചേര്‍ത്ത് പിടിച്ചൊരു ഫോട്ടോ അങ്ങനെ എടുത്തതാണ്. എന്റെ ഉള്‍പ്പടെ പിന്തുണ അറിയിക്കല്‍ കൂടിയാണത്. മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത്. ഞങ്ങള്‍ക്കും കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി . അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മിനിസ്റ്റര്‍ അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മിനിസ്റ്റര്‍ക്കെതിരെയുള്ള വ്യക്തിപരമായ പ്രചരണങ്ങളിലെ അസത്യം ഞങ്ങള്‍ നേരിട്ട് തിരിച്ചറിയുന്നു. ആക്ഷേപിക്കുന്നവരോട്, മന്ത്രി രമിിൗഹമ ഇട്ടിട്ടുണ്ട്. ഭക്ഷണസമയം റശരെീിിലര േചെയ്തതാണ്. സൂചി ഇട്ടിട്ടുണ്ട്. മുന്‍പ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതുകൊണ്ട് കൈത്തണ്ടയുടെ ഹീംലൃ ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക.

 

 

A nurse has issued a clarification after facing criticism for taking a selfie with Kerala Health Minister Veena George. The incident sparked debate on social media, with some questioning the appropriateness of the photo in the given circumstances.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും; തട്ടിപ്പ് സംഘത്തെ പൂട്ടി യുഎഇ അധികൃതർ

uae
  •  4 days ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  4 days ago
No Image

ഇറാന്റെ ഭീഷണിയെ അതിജീവിച്ച് യുഎഇ; സുരക്ഷയും ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് രാഷ്ട്ര നേതാക്കൾ

uae
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നീക്കം; വെടിനിർത്തൽ ചർച്ചകൾക്കിടെ ഇറാന്റെ 28 ബോട്ടുകൾ തകർത്തെന്ന് ട്രംപ്

International
  •  4 days ago
No Image

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അബുദബിയിൽ; ഊർജ്ജ സുരക്ഷയും പശ്ചിമേഷ്യൻ സംഘർഷവും ചർച്ചയാകും

uae
  •  4 days ago
No Image

ലോകം തളർന്നപ്പോഴും കുതിച്ചുയർന്ന് യുഎഇ; റെക്കോർഡ് നേട്ടവുമായി ബാങ്കിങ്, പ്രോപ്പർട്ടി സെക്ടറുകൾ

uae
  •  4 days ago
No Image

‌ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മാറ്റം; റെസിഡൻസി സേവനങ്ങളെല്ലാം ഇനി 'സിംഗിൾ സിസ്റ്റത്തിൽ'

uae
  •  4 days ago
No Image

കാമുകനൊപ്പം ജീവിക്കാൻ കോടതി അനുമതി; പെൺകുട്ടിയെ ബലമായി കൊണ്ടുപോകാൻ ബന്ധുക്കൾ, താമരശ്ശേരിയിൽ സംഘർഷം, പരുക്ക്

Kerala
  •  4 days ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം 

Kerala
  •  4 days ago
No Image

ചൈനീസ് മണ്ണിൽ ആയുഷ് കുതിപ്പ്; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ബാഡ്‌മിന്റൺ ഫൈനലിൽ; 59 വർഷത്തെ കാത്തിരിപ്പിന് അന്ത്യമാകുമോ?

Others
  •  4 days ago