HOME
DETAILS

മുഖം രക്ഷിക്കാന്‍ യു.പി സര്‍ക്കാര്‍; താജ്മഹല്‍ പൈതൃക കലണ്ടറില്‍

  
backup
October 19, 2017 | 3:15 AM

national19-10-17-tajmahal-issue

ലക്നോ: താജ്മഹല്‍ വിവാദത്തില്‍ നിന്ന് തടിയൂരാനായി യു.പി സര്‍ക്കാറിന്റെ അവസാന ശ്രമം. താജ്മഹലിനെ പുതിയ കലണ്ടറില്‍ ഉള്‍പെടുത്തിയാണ് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്. പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പൈതൃക കലണ്ടറിലാണ് താജ്മഹലിനെ ഉള്‍പെടുത്തിയത്.

താജ്മഹലിനെതിരെ പാര്‍ട്ടി നേതാക്കള്‍ നടത്തിയ പ്രസ്താവനകളാണ് യോഗി സര്‍ക്കാറിനെ വെട്ടിലാക്കിയത്. താജ്മഹലിന്റെ ചിത്രത്തോടൊപ്പം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്.

ഇത് കൂടാതെ ഗൊരഖ്പൂരിലെ ഗൊരഖ്‌നാഥ് ക്ഷേത്രവും കലണ്ടറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ബനാറസിലെ കാശി വിശ്വനാഥ് ക്ഷേത്രം, ഝാന്‍സി കോട്ട, സര്‍നാത് തുടങ്ങിയ സുപ്രധാന സ്ഥലങ്ങളും കലണ്ടറിലുണ്ട്.

ബി.ജെ.പി എം.എല്‍.എ സംഗീത് സോമാണ് താജ്മഹലിനെതിരായ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ സംസ്‌കാരത്തിനേറ്റ കളങ്കമാണ് താജ്മഹലെന്നായിരുന്നു സംഗീത് സോമിന്റെ പരാമര്‍ശം.

ഇത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനു പുറമെ യോഗി ആദിത്യനാഥ് മന്ത്രിസഭ അധികാരമേറ്റ് ആറുമാസത്തിനുള്ളില്‍ പുറത്തിറക്കിയ ടൂറിസം കൈപുസ്തകത്തില്‍ താജ്മഹലിനെ ഉള്‍പെടുത്താത്തതും വിവാദമായിരുന്നു.

അതിനിടെ ഈ മാസം 26ന് താജ് സന്ദര്‍ശിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്.
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  6 days ago
No Image

പൈൽസ് ശസ്ത്രക്രിയയ്ക്കിടെ പിഴവ്: യുവാവിന്റെ മൃതദേഹം ഖബറിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

Kerala
  •  6 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  6 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  6 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  6 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  6 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  6 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  6 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  6 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  6 days ago