ലോക്കല്‍ സമ്മേളനം പിരിച്ചുവിടല്‍ തലശ്ശേരിയില്‍ അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നേക്കും
കണ്ണൂര്‍: സി. പി. എമ്മിന്റെ ഉരുക്കുകോട്ടയായ തലശ്ശേരിടൗണ്‍ ലോക്കല്‍ സമ്മേളനംനിര്‍ത്തിവയ്ക്കാനിടയായ സാഹചര്യം നേതൃത്വം പരിശോധിക്കുന്നു. പാര്‍ട്ടി ജില്ലാസെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഉടന്‍ പരിശോധിക്കും. സംസ്ഥാന സെക്രട്ടറിയുടെ നാടായ തലശ്ശേരിയില്‍ ലോക്കല്‍ സമ്മേളനം ബഹളംകാരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത് നേതൃത്വത്തിനു ക്ഷീണമായിരിക്കുകയാണ്.
പാര്‍ട്ടി കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ ഉഗ്രശാസനയെ മറികടന്ന് സമ്മേളനത്തില്‍ പങ്കെടുത്ത 78പേരില്‍ 70 സമ്മേളന പ്രതിനിധികളും തെരഞ്ഞെടുപ്പിനായി ആവശ്യപ്പെടുകയായിരുന്നു. പാര്‍ട്ടി ജില്ലാസെക്രേട്ടറിയറ്റ് മത്സരങ്ങള്‍ അനുവദിക്കേണ്ടതില്ലെന്നു തീരുമാനിച്ച വിവരം സമ്മേളനത്തില്‍ ഉദ്ഘാടകനായി പങ്കെടുത്ത പി.ജയരാജന്‍ പ്രതിനിധികളെ അറിയിച്ചു. എന്നാല്‍ പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ മത്സരം നടന്നകാര്യം ചില പ്രതിനിധികള്‍ചൂണ്ടിക്കാട്ടിയപ്പോള്‍ ആ സാഹചര്യമല്ല ഇവിടെയുള്ളതെന്നും ഇവിടെ അതൊന്നും നടക്കില്ലെന്നുമായിരുന്നു മറുപടി. ഇതേ തുടര്‍ന്നാണ് ബഹളം മൂര്‍ച്ഛിച്ചത്.
ഒടുവില്‍ ജയരാജനു തന്നെ സമ്മേളനം പിരിച്ചുവിടേണ്ടി വന്നു. ഈയൊരു സാഹചര്യത്തില്‍ തലശ്ശേരി ലോക്കലില്‍ അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വരാനാണ്‌സാധ്യത. അല്ലെങ്കില്‍ പ്രത്യേക കണ്‍വന്‍ഷന്‍വിളിച്ചു ചേര്‍ത്ത് വീണ്ടുംകമ്മിറ്റിയെ തെരഞ്ഞെടുക്കണം. എന്നാല്‍ മത്സരത്തില്‍ നിന്നു പിന്നാക്കമില്ലെന്നാണ് വിമതവിഭാഗത്തിന്റെ നിലപാട്.
അതുകൊണ്ടുതന്നെ അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് സാധ്യത. കാത്താണ്ടി റസാഖിനാണ് ഇപ്പോള്‍ ലോക്കല്‍ കമ്മിറ്റിസെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."