HOME
DETAILS
MAL
പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
backup
October 20 2017 | 02:10 AM
കേരളത്തിലെ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെയും പോസ്റ്റ്മെട്രിക് കോഴ്സുകള്‍ക്ക് പഠിക്കുന്നതും 2.5 ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുളളതുമായ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പിന് അര്‍ഹതയില്ലാത്തവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷാ ഫോറങ്ങളും കൂടുതല്‍ വിവരങ്ങളും പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിവിധ പ്രോജക്ട് ഓഫീസുകള്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."