HOME
DETAILS
MAL
ഹിമാചല്‍ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി വീരഭദ്ര സിങ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
backup
October 20 2017 | 19:10 PM
ഷിംല: കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ് ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക ഇന്നലെ സമര്‍പ്പിച്ചു. സോളന്‍ ജില്ലയിലെ ആര്‍ക്കി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ഇത്തവണ ജനവിധി തേടുന്നത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനായി ഇന്നലെ രാവിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഓഫിസിലെത്തിയ അദ്ദേഹത്തിനൊപ്പം ഭാര്യയും മുന്‍എം.പിയുമായ പ്രതിഭാ സിങ്, മകന് വിക്രമാദിത്യ സിങ് എന്നിവരും ഉണ്ടായിരുന്നു. റിട്ടേണിങ് ഓഫിസര്‍ ഇഷാ താക്കൂര്‍ മുന്‍പാകെയാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
കോണ്‍ഗ്രസിന് ഒരിക്കല്‍പോലും വിജയിക്കാന്‍ കഴിയാത്ത സീറ്റില്‍ മത്സരിക്കാന്‍ താന്‍ തയാറാണെന്ന് വ്യക്തമാക്കിയാണ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ആര്‍ക്കിയില്‍ അദ്ദേഹം മത്സരിക്കാന്‍ തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."