കശ്മിരില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് 160 ഭീകരരെന്ന് ഡി.ജി.പി
ശ്രീനഗര്‍: ജമ്മുകശ്മിരില് ഈ വര്‍ഷം 160ഓളം ഭീകരരെ പൊലിസ് കൊലപ്പെടുത്തിയതായി ഡി.ജി.പി ശേഷ് പോള്‍ വൈദ്. അതേസമയം ഇപ്പോള്‍ സംസ്ഥാനത്തിന് അടിയന്തരമായി വേണ്ടത് രാഷ്ട്രീയമായ ക്രമീകരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയാണ് വേണ്ടതെന്നും ഡി.ജി.പി വ്യക്തമാക്കി.
തൊഴില്‍ രഹിതരായ യുവാക്കള്‍ പലപ്പോഴും വഴിതെറ്റിപ്പോകുന്നത് സ്വാഭാവികമാണ്. ഇവരെ മറ്റ് സ്വാധീന ശക്തികള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമാണെന്ന കാര്യത്തില്‍ ഒരുതരത്തിലുള്ള സംശയവും വേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയമായി കശ്മിരില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നില്ല. ഇന്ത്യയുടെ ഭാഗമായി എങ്ങനെ നേട്ടമുണ്ടാക്കാമെന്ന ചിന്തയാണ് പലര്‍ക്കും. സുരക്ഷാ സൈന്യത്തിനുനേരെ കല്ലെറിയുന്നവരെ സ്വാതന്ത്ര്യത്തിനായി സമരം ചെയ്യുന്നവരെന്നാണ് വ്യാഖ്യാനിക്കുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളെല്ലാം ഇത്തരത്തില്‍ പറയാനുള്ള കാരണമെന്താണെന്ന് മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ പേരെടുത്തുപറയാതെ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രശ്നങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."