അലിവ്-2016 ലോഗോ പ്രകാശനം
ആലപ്പുഴ: ജീവകാരുണ്യരംഗത്ത് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ആലപ്പുഴ എന്‍.എം ട്രസ്റ്റ്, അവശതയനുഭവിക്കുന്ന കുട്ടികള്‍ക്കായി അലിവ് 2016എന്ന പേരില്‍ രൂപീകരിക്കുന്ന കൂട്ടാഴ്മയുടെ ഉദ്ഘാടനം 28ന് മന്ത്രി ജി.സുധാകരന് നിര്‍വ്വഹിക്കും.
പദ്ധതിയുടെ ലോഗോ അഡീഷ്ണല്‍ ജില്ലാ ജഡ്ജി കെ.ഹരിപാല്‍ പ്രകാശനം ചെയ്തു. പാലിയേറ്റീവ് രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിവരുന്ന എന്‍.എം ട്രസ്റ്റ് 2006ലാണ് ജീവകീരുണ്യ രംഗത്ത് സജീവമായിത്തുടങ്ങുന്നത്. കിടപ്പിലായ രോഗികളോടൊപ്പം നിരവധി കുട്ടികളും ദുരിതമനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അലിവ് എന്ന പേരില്‍ സ്വാന്തന കൂട്ടാഴ്മ രൂപീകരിക്കാന്‍ തീരുമാനിച്ചത്.
28ന് നടക്കുന്ന പരിപാടിയില്‍ സന്നദ്ധ സേവന രംഗത്തെ പ്രമുഖ ഷീബ അമീര്‍ മുഖ്യാതിഥിയാകും. പാലിയേറ്റീവ് രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ കിടപ്പിലായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9037790913.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."