സി.ബി.എസ്.ഇ ജില്ലാ കലോത്സം അടുത്ത മാസം പുത്തനത്താണിയില്‍
പുത്തനത്താണി: സി.ബി.എസ്.ഇ മൂന്നാമത് ജില്ലാ കലോത്സവം അടുത്തമാസം 3,4,5 തിയതികളില്‍ പുത്തനത്താണി എം.ഇ.എസ് സെന്‍ട്രല്‍ നടക്കും. ജില്ലയിലെ 74 സ്‌കൂളുകളിലെ 6200 ലധികം പ്രതിഭകള്‍ പത്ത് വേദികളില്‍ നാല് കാറ്റഗറികളിലായി 157 ഇനങ്ങളില്‍ മത്സരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. മലപ്പുറം സെന്‍ട്രല്‍ സഹോദയയും ജില്ലാ സി.ബി.എസ്.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും സംയുക്തമായാണ് കലോത്സവം സംഘടിപ്പിക്കുന്നത്.
കലോത്സവത്തിന്റെ മുന്നോടിയായി നടന്ന സര്‍ഗമേള രചനാ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. നാല് മേഖലകളിലായി 38 ഇനങ്ങളിലാണ് മത്സരം നടന്നത്. ഒന്നാം കാറ്റഗറിയില്‍ ലിറ്റില്‍ ഫ്‌ലവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ -കരുവാരകുണ്ട് ഒന്നാംസ്ഥാനവും ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ കടലുണ്ടി നഗരം -രണ്ടാം സ്ഥാനവും എം.ഇ.എസ് സെന്‍ട്രല്‍സ്‌കൂള്‍- തിരൂര്‍ മൂന്നാം സ്ഥാനവും നേടി. രണ്ടാം കാറ്റഗറിയില്‍ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ കടലുണ്ടി നഗരം- ഒന്നാംസ്ഥാനവും നസ്രത്ത് സ്‌കൂള്‍ മഞ്ചേരി-രണ്ടാം സ്ഥാനവും ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കടകശ്ശേരി, എം.ഇ.എസ് മംഗലം എന്നിവ മൂന്നാം സ്ഥാനവും നേടി. മൂന്നാം കാറ്റഗറിയില്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ പുത്തനത്താണി -ഒന്നാംസ്ഥാനവും എം.ഇ.എസ് കുറ്റിപ്പുറം, എം.ഇ.എസ് വളാഞ്ചേരി- എന്നിവ രണ്ടാം സ്ഥാനവും എം.ഇ.എസ് സെന്‍ട്രല്‍സ്‌കൂള്‍- തിരൂര്‍ മൂന്നാം സ്ഥാനവും നേടി. വാര്‍ത്താ സമ്മേളനത്തില്‍ സി.സി ഹനീഷ് കുമാര്‍, നൗഫല്‍ പുത്തന്‍പീടിയേക്കല്‍, പി.ജനാര്‍ദനന്‍, ഡോ.കെ.എം മുഹമ്മദ്, കെ. ഉണ്ണീന്‍കുട്ടി, സി. ചേക്കു ഹാജി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."