150 ഒഴിവുകള്‍; കേരളത്തിലെ ക്ഷേത്രങ്ങളില്‍ കൂടുതല്‍ ദലിത് പൂജാരിമാര്‍ വരും
തിരുവനന്തപുരം: കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കൂടുതല്‍ ദലിത് പൂജാരിമാരെ നിയമിക്കാനുള്ള സാഹചര്യമൊരുങ്ങും. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബേര്‍ഡുകളാണ് 150 പൂജാരിമാരുടെ ഒഴിവുകള്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ മാസം തുടക്കത്തിലാണു പിന്നോക്കസമുദായങ്ങളില്‍പെട്ട ആറു യുവാക്കളെ ക്ഷേത്രങ്ങളിലെ പൂജാരിമാരായി നിയമിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചരിത്രം രചിച്ചത്. പി.എസ്.സി. മാതൃകയില്‍ പരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയായിരുന്നു ഈ നിയമനങ്ങള്‍. സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് ഈ നടപടിക്കു മികച്ച പിന്തുണയും സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ലഭിച്ചിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 80 പൂജാരിമാരുടെയും കൊച്ചി ദേവസ്വം ബോര്‍ഡ് 70 പൂജാരിമാരുടെയും ഒഴിവാണു റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്.
കൂടുതല്‍ പൂജാരിമാരുടെ നിയമനം നടത്തണമെന്നു കാണിച്ചു തിരുവിതാംകൂര്‍ ബോര്‍ഡ് നല്‍കിയ അപേക്ഷ കൃത്യമായ രീതിയിലല്ല തയാറാക്കിയതെന്നുകണ്ടു ബോര്‍ഡ് തിരിച്ചയച്ചിട്ടുണ്ട്.
ഇതു ബോര്‍ഡ് വീണ്ടും സമര്‍പ്പിക്കുന്നതിനനുസരിച്ചു നിലവിലുള്ള റാങ്ക് പട്ടികയില്‍നിന്നു സംവരണക്രമം ഉള്‍പ്പെടെ പാലിച്ചു നിയമനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."