HOME
DETAILS

സ്വകാര്യവല്‍ക്കരണത്തിന് വാതില്‍ തുറന്ന് റെയില്‍വേ

  
backup
October 27 2017 | 19:10 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8-2


ന്യൂഡല്‍ഹി: റെയില്‍വേ സ്വകാര്യ വല്‍ക്കരണത്തിന് തിരക്കിട്ട നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ റെയില്‍ കോച്ച് നിര്‍മാണം, പാളം തുടങ്ങിയവയ്ക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറ്റിയുടെ കുത്തക അവസാനിപ്പിച്ച് സ്വകാര്യ സ്റ്റീല്‍ കമ്പനികളെകൂടി രംഗത്തെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.


വിലകുറഞ്ഞ രീതിയില്‍ ഉരുക്ക് ലഭ്യമാക്കുന്നതിനായിട്ടാണ് ആഗോള ടെന്‍ഡര്‍ വിളിച്ച് സ്വകാര്യ കമ്പനികളെകൂടി റെയില്‍വേയിലേക്ക് എത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്ന ന്യായീകരണം. ജിന്‍ഡാല്‍ പോലുള്ള കമ്പനികള്‍ക്ക് സഹായകമാകുന്ന തരത്തിലാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കം. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളെ ഉള്‍പ്പെടുത്തി റെയില്‍വേയെ സ്വകാര്യ വല്‍ക്കരിക്കുന്നതിനുള്ള തിരക്കിട്ട നീക്കമാണ് ഇതിനുപിന്നിലെന്ന ആരോപണം ശക്തമായിട്ടുണ്ട്. പാളം നവീകരണം ഉള്‍പ്പെടെള്ളവയ്ക്കായി 7,00,000മെട്രിക് ടണ്‍ ഉരുക്ക് അടിയന്തരമായി വേണമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. വിതരണത്തിലും വില്‍പനയിലും മത്സരാധിഷ്ടിതമായ സാഹചര്യമുണ്ടാക്കി സര്‍ക്കാരിന് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉരുക്ക് ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ആഗോള ടെന്‍ഡര്‍ വിളിക്കുന്നത്.
ഇത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിന്‍ഡാല്‍ പോലുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് സഹായകമാകുന്നതാണെന്ന് എം.കെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വിസ് അനലിസ്റ്റ് ഗൗതം ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു.


സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഉരുക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ റെയില്‍വേ മറ്റ് സ്വകാര്യ കമ്പനികളെ സമീപിക്കും. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ഇത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ലാഭകരമായ സാഹചര്യമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.


റെയില്‍വേയുടെ വികസനത്തിന് 860 കോടിയിലധികം രൂപയുടെ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന പല പാളങ്ങളും നവീകരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. പാളങ്ങള്‍ ആധുനിക വല്‍ക്കരിക്കുന്ന നടപടികള്‍ തുടരുകയാണ്.
ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ച് യാത്രാ സമയം ലഘൂകരിക്കാനുള്ള നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് സ്വകാര്യവല്‍ക്കരണത്തിനുള്ള പച്ചക്കൊടിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. ഈ സാമ്പത്തിക വര്‍ഷം 15 ലക്ഷം ടണ്‍ ഉരുക്കാണ് റെയില്‍വേയ്ക്കുവേണ്ടത്.
റെയില്‍വേയുടെ ആവശ്യം തിരിച്ചറിഞ്ഞ് സ്റ്റീല്‍ അതോറിറ്റിയെ മറികടന്ന് ഈ രംഗത്തേക്ക് കടന്നുവരാന്‍ വര്‍ഷങ്ങളായി ജിന്‍ഡാല്‍ കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  27 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  31 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago