HOME
DETAILS
MAL
ഒരു ജയം പോലുമില്ലാതെ ജ്വാല-അശ്വിനി സഖ്യം
backup
August 13 2016 | 18:08 PM
റിയോ ഡി ജനീറോ: ഒളിംപിക്‌സ് വനിതാ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഒരു മത്സരം പോലും ജയിക്കാതെ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം മടങ്ങുന്നു. നേരത്തെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റതിനാല്‍ ഒളിംപിക്‌സില്‍ നിന്നു ഇന്ത്യന്‍ സഖ്യം പുറത്തായിരുന്നു. ആശ്വാസ ജയം തേടിയിറങ്ങിയ സഖ്യം തായ്‌ലന്‍ഡിന്റെ സുപചിരകുല്‍-താരാതനാച്ചായ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 17-21, 15-21.
മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും മികച്ച പോരാട്ടം കാഴ്ച്ചവയ്ക്കാന്‍ ജ്വാല-അശ്വിനി സഖ്യത്തിന് സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."