HOME
DETAILS

മലയോര ജനതക്ക് ആശ്വാസമേകി കലക്ടറുടെ അദാലത്ത്

  
backup
October 30, 2017 | 6:38 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%ae%e0%b5%87%e0%b4%95%e0%b4%bf


കുന്നുംകൈ: ജില്ലാ കലക്ടര്‍ ജീവന്‍ ബാബു വെള്ളരിക്കുണ്ട് താലൂക്കില്‍ നടത്തിയ പരാതി പരിഹാര അദാലത്ത് മലയോര ജനതയ്ക്ക് ആശ്വാസമായി. വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച അദാലത്തില്‍ ജില്ലാ കലക്ടര്‍ക്ക് പുറമേ എ.ഡി.എം എച്ച്. ദിനേശന്‍ ഡപ്യൂട്ടി കലക്ടര്‍ എന്‍. ദേവീദാസ് പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടര്‍ കെ. വിനോദ് കുമാര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസര്‍ അനന്തകൃഷ്ണന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ വി.എ ബേബി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഓണ്‍ലൈനായും നേരിട്ടും നേരത്തേ സ്വീകരിച്ച 230 പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കി. പുതുതായി ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ കൈമാറി. നേരത്തേ ലഭിച്ച അപേക്ഷകളില്‍ 118 എണ്ണം റവന്യു വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. വീട്, മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, വീട് പട്ടയം എന്നിവയ്ക്കുള്ള അപേക്ഷകള്‍ അദാലത്തില്‍ പരിഗണിച്ചിരുന്നില്ല. പരാതിയില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കിയ കേസുകളില്‍ തൃപ്തികരമല്ലെന്ന് പരാതിയുള്ളവരാണ് അദാലത്തില്‍ കലക്ടറെ നേരില്‍ കണ്ടത്. പരാതി പരിഹാരഅദാലത്തില്‍ വിവിധ വകുപ്പുകളില്‍ പരാതികള്‍ തീര്‍പ്പാക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്ഥലം അളന്ന് നല്‍കാനും ബാങ്ക് വായ്പ എഴുതിതള്ളാനും പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുമാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.
പരപ്പ കവുങ്ങുംപാറയിലെ കെ. സഫിയയായിരുന്നു ആദ്യ പരാതിക്കാരി. സ്ഥലം അളന്ന് തിട്ടപ്പെടുത്തി നല്‍കണമെന്നായിരുന്നു അപേക്ഷ. പരപ്പ വില്ലേജിലെ കൂടോലിലെ എട്ട് കുടുംബങ്ങള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് അര്‍ഹരായവര്‍ക്ക് കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
ഒടയഞ്ചാല്‍ ചെറുപുഴ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികള്‍ സര്‍ക്കാര്‍ ഭൂമി കൈയേറി എന്ന പൊതു പ്രവര്‍ത്തകന്‍ എ.സി ലത്തീഫ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. വെസ്റ്റ്എളേരി പഞ്ചായത്തിലെ മൗവ്വേനി പട്ടികജാതി ക്ഷേമ മാതൃകാ നഴ്‌സറി സ്‌കൂള്‍ ടീച്ചര്‍ക്ക് നല്‍കുന്ന പ്രതിഫലം മാസം ആയിരം രൂപയില്‍ നിന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലറിന് അനുസരിച്ച് വര്‍ധിപ്പിച്ച് നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി. പുതിയതായി 100 പരാതികളാണ് കലക്ടര്‍ക്ക് ലഭിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago