വെട്ടിപ്പൊളിച്ച റോഡ് നന്നാക്കിയില്ല; പി.ഡബ്ല്യു.ഡി ഓഫിസ് ഉപരോധിച്ചു
നിലമ്പൂര്‍: ജല അതോറിറ്റി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കിയില്ല, ഓട്ടോ-ടാക്സി തൊഴിലാളികള്‍ പൊതുമാരമത്ത് ഓഫിസ് ഉപരോധിച്ചു. സി.ഐ.ടി.യു യൂനിയന്‍ തൊഴിലാളികളാണ് പൊതുമരാമത്ത് റോഡ് വിഭാഗം അസി.എന്‍ജിനിയര്‍ പ്രിന്‍സ് ബാലനെ ഓഫിസില്‍ ഉപരോധിച്ചത്. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനാണ് മാസങ്ങള്‍ക്ക് മുന്‍പ് പ്രധാന റോഡായ കെ.എന്‍.ജി റോഡ് വെട്ടിപ്പൊളിച്ചത്.
പൈപ്പ് സ്ഥാപിച്ചിട്ടും റോഡ് നന്നാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഒരു മാസം മുന്‍പും ഓട്ടോ-ടാക്സി തൊഴിലാളികളും മറ്റു സംഘടനകളും പൊതുമരാമത്ത് ഓഫിസില്‍ പ്രതിഷേധവുമായെത്തിയിരുന്നു. ഈ മാസം ഒന്നാം തിയതി റോഡ് നന്നാക്കാമെന്ന് പൊതുമരാമത്ത് ഉറപ്പ് നല്‍കിയിരുന്നു.
ഇതു പാലിക്കാതെ വന്നതോടെയാണ് ഉപരോധസമരം നടത്തിയത്. വ്യാഴാഴ്ച മുതല്‍ റോഡ് നന്നാക്കല്‍ പ്രവര്‍ത്തി തുടങ്ങാമെന്ന് അസി.എഞ്ചിനിയര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
സി.പി മുരളീധരന്, സി.കെ സുധാകരന്, പുന്നക്കാടന്, ഷൗക്കത്തലി, പി.ഉസ്മാന്, വി. മജീദ്, ജമാല്‍ മുത്തേടത്ത്, പി.കെ മൊയ്തു തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."