കാട്ടാന ശല്യം രൂക്ഷം; നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി
പൂക്കോട്ടുംപാടം: കാട്ടാന ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കവളമുക്കട്ട, വീരളിമുണ്ട പ്രദേശത്തെ ജനങ്ങളാണ് കവളമുക്കട്ട ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച നടത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായിരുന്നു.
റബര്‍ തോട്ടങ്ങള്‍ മുറിച്ചുപോയ സ്ഥലങ്ങളില്‍ തൈകള്‍ക്കിടയില്‍ കൈതച്ചക്ക കൃഷി നടത്തുന്നതാണ് ആനയെ നാട്ടിലേക്ക് ആകര്‍ഷിക്കുന്നത്. കൃഷി നഷ്ടം പറഞ്ഞ് പലരും കൈതച്ചക്ക കൃഷി ഉപേക്ഷിക്കുന്നത് മൂലം കാവല്‍ക്കാരില്ലാത്തതും ആനയുടെ യാത്ര സുഗമമാക്കുന്നുണ്ട.് പകല്‍ പോലും ആന ഇറങ്ങുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ മാര്‍ച്ച് നടത്തിയത്. ഫോറസ്റ്റ് ഓഫിസിന് സമീപം മാര്‍ച്ച് പൂക്കോട്ടുംപാടം എസ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് വാര്‍ഡംഗം അനീഷ് കവളമുക്കട്ടയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.ജി ബാലനുമായി ചര്‍ച്ച നടത്തി.
റെയ്ഞ്ചര്‍ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ എസ്.സണ്ണുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് അടുത്ത ദിവസം തന്നെ എലിഫന്റ് സ്‌ക്വാഡിനെ നിയോഗിക്കാമെന്ന് ഡി.എഫ്.ഒ ഉറപ്പ് നല്‍കി. ട്രഞ്ച് ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഡി.എഫ്.ഒ ഉറപ്പ് നല്‍കി. മാര്‍ച്ചിന് വാര്‍ഡംഗം അനീഷ്, കെ. വാസുദേവന്‍, കെ.എം അനില്‍കുമാര്‍, ജിന്‍സ്, മുസ്തഫ, ജലീല്‍, കുഞ്ഞാവ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."