വിഷമില്ലാതെ വിശപ്പടക്കാന്‍' പദ്ധതി വിളവെടുപ്പ് തുടങ്ങി
ഒറ്റത്തറ: കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ കഴിഞ്ഞവര്‍ഷം മുതല്‍ ആരംഭിച്ച 'വിഷമില്ലാതെ വിശപ്പടക്കാന്‍' പദ്ധതിയുടെ ഈ വര്‍ഷത്തെ വിളവെടുപ്പ് തുടങ്ങി. പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയ മരച്ചീനിയാണ് വിളവെടുത്തത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അന്‍പതോളം തൊഴിലാളികളെ വിവിധ ഗ്രൂപ്പുകളാക്കിയാണ് കൃഷിയൊരുക്കിയത്. പാട്ടത്തിനെടുത്ത അഞ്ച് ഏക്കറ ഭൂമിയില്‍ വിവിധ പച്ചക്കറികളും മരച്ചീനിയുള്പ്പെടയുള്ള കിഴങ്ങ് വര്‍ഗങ്ങളുമാണ് കൃഷി ചെയ്തിരിക്കുന്നത്.
ജൈവ രീതിയിലുള്ള വളവും കീടനാശിനികളും മാത്രം ഉപയോഗിച്ചാണ് കൃഷി പരിപാലിക്കുന്നത്. പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലെ വേതനത്തോടൊപ്പം കൃഷിയില്‍ നിന്നുള്ള അധിക വരുമാനവും ലഭിക്കുന്നുണ്ട്. ഒറ്റത്തറയിലെ 'വിഷമില്ലാതെ വിശപ്പടക്കാന്‍' പദ്ധതിക്ക് ഗ്രാമപഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദും കുടുംബശ്രീ ഭാരവാഹികളുമാണ് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."