സംയുക്ത ട്രേഡ് യൂനിയന്‍ ജാഥക്ക് സ്വീകരണം
മലപ്പുറം: കേന്ദ്ര സര്‍ക്കാരിലെ തൊഴിലാളി ദ്രോഹ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ഇന്ത്യയിലെ തൊഴിലാളികളും കേന്ദ്ര-സംസ്ഥാന സര്‍വീസ്, ബാങ്ക്-ഇന്‍ഷുറന്‍സ് ജീവനക്കാരും അധ്യാപകരും ട്രേഡ് യൂനിയന്‍ സംയുക്തസമിതിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടത്തുന്ന ധര്‍ണയുടെ മുന്നോടിയായി ജില്ലയില്‍ 16 മണ്ഡലങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് നാല് ജാഥകള്‍ നടന്നു.
ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.പി ഫിറോസിന്റെ നേതൃത്വത്തിലുള്ള ജാഥ എടവണ്ണപ്പാറയില്‍, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി, മോങ്ങം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മലപ്പുറത്തെത്തി.
മലപ്പുറത്തെ ജാഥാ സ്വീകരണ പൊതു യോഗത്തില്‍ വീക്ഷണം മുഹമ്മദ്, ജാഥാ മാനേജര്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.പി സക്കറിയ, എസ്.ടി.യു നേതാവ് അബ്ദുല്‍ നാസര്‍, ആരിഫ് ചുണ്ടയില്‍ (എഫ്.ഐ.ടി.യു), എ.കെ കൃഷ്ണപ്രദീപ് (എഫ്.എസ്.ഇ.ടി.ഒ) സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."