HOME
DETAILS
MAL
ഗെയിലിനെ തള്ളി ലോക്കല്‍ സമ്മേളനത്തില്‍ പ്രമേയം
backup
October 30 2017 | 19:10 PM
അരിക്കോട്: പാര്‍ട്ടി നേതൃത്വത്തിന്റെ എതിര്‍പ്പ് വകവെക്കാതെ സി.പി.എമ്മിന്റെ ലോക്കല്‍ സമ്മേളനത്തില്‍ ഗെയില്‍ പദ്ധതിക്കെതിരെ പ്രമേയം. കഴിഞ്ഞ ദിവസം നടന്ന കാവനൂര്‍ ലോക്കല്‍ പ്രതിനിധി സമ്മേളനത്തിലാണ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായി എലിയാപറമ്പ് ബ്രാഞ്ച് സെക്രട്ടറി സി.ഹനീഫ പ്രമേയം അവതരിപ്പിച്ചത്.
എലിയാപറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി വി.കെ കൃഷ്ണന് പ്രമേയത്തെ പിന്താങ്ങി.
19 ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നായി അന്‍പത്തി ഏഴ് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്. ഇതില്‍ 42 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചെങ്കിലും 15 അംഗങ്ങള്‍ പാര്‍ട്ടി നയത്തിന്റെ കൂടെ നില്‍ക്കണമെന്ന് വാദിച്ചതോടെ യോഗത്തില്‍ ബഹളമായി. തുടര്‍ന്ന് എതിര്‍പ്പ് വകവെക്കാതെ പ്രമേയം പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."