കോടിയേരിയുടെ യാത്ര പിണറായിക്കെതിരേ: കെ. പ്രവീണ്‍കുമാര്‍
വടകര: കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന ജനജാഗ്രതാ യാത്ര മുഖ്യമന്ത്രി പിണറായി വിജയനെതിരേയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍ കുമാര്‍.
തയ്യല്‍ തൊഴിലാളി യൂനിയന്‍ ഐ.എന്‍.ടി.യു.സി താലൂക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ കള്ളപ്പണം വെളുപ്പിക്കാനാണ് കോടിയേരിയുടെ യാത്ര.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ തൊഴിലാളികള്‍ സമരരംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തയ്യല്‍ തൊഴിലാളി പെന്‍ഷന്‍ 1100 രൂപയില്‍നിന്ന് 3000 ആയി വര്‍ധിപ്പിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.എന്‍.എ അമീര്‍ അധ്യക്ഷനായി. അഡ്വ. സി. വത്സലന്‍ ക്ഷേമനിധി കാര്‍ഡും പറമ്പത്ത് ദാമോദരന്‍ യൂനിയന്‍ കാര്‍ഡും വിതരണം ചെയ്തു. വി.ടി സുരേന്ദ്രന്‍, ബാബു ഒഞ്ചിയം, കെ.പി സുബൈര്‍, പുറന്തോടത്ത് സുകുമാരന്‍, കെ.എം.പി ഹാരിസ്, സി.കെ വിശ്വനാഥന്‍, രാജേഷ് കിണറ്റിങ്കര, മാതോങ്കണ്ടി അശോകന്‍, പി.കെ വൃന്ദ, സജീവന്‍ വെള്ളൂക്കര, സി.എച്ച് ശാലിനി, കെ. ഗീത, നാണു കുറ്റ്യാടി സംസാരിച്ചു. മീത്തല്‍ നാസര്‍ സ്വാഗതവും പി.എസ് പ്രകാശന്‍ നന്ദിയും പറഞ്ഞു. മുന്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം. സുരേഷ് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."