HOME
DETAILS
MAL
വീട് കുത്തിത്തുറന്ന് മോഷണം നടത്തി
backup
October 30 2017 | 20:10 PM
ബാലരാമപുരം: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തി. ബാലരാമപുരം പെരിങ്ങമ്മല ആത്മബോധിനി നഗറില്‍ ശശികലയുടെ വീട് കുത്തിത്തുറന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് സ്വര്‍ണ വളകളും 6000 രൂപയും കവര്‍ന്നത്.
ശശികലയുടെ ഭര്‍ത്താവ് ഡല്‍ഹിയില്‍ ജോലി നോക്കുകയാണ്. ശശികല തിരുവനന്തപുരത്തുളള ഇ.എസ്.ഐ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുന്നു. കഴിഞ്ഞദിവസം രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."