രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍: എം. മുകേഷ് എം.എല്‍.എ
കരുനാഗപ്പള്ളി : രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നു പോകുകയാണെന്ന് എം മുകേഷ് എം.എല്‍.എ പറഞ്ഞു.
സി.പി.എം കരുനാഗപ്പള്ളി ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി കെ.ഐ.പി ജങ്ഷനില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. വ്യത്യസ്ത സംസ്‌കാരങ്ങളുടെ ഇഴുകിചേരല്‍ വഴി മറ്റുള്ളവര്‍ അത്ഭുതത്തോടെ നോക്കി കണ്ട നാടായിരുന്നു നമ്മുടേത്. എന്നാല്‍ ഇന്ന് അസഹിഷ്ണുതയുടെ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അടിയന്തരാവസ്ഥയുടെ കരുത്തനാളുകളെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്.
എന്നാല്‍ ഇതിനെല്ലാം എതിരേ ചില പ്രതിരോധങ്ങളള്‍ ഉയര്‍ന്നു വരുകയാണ്. പഞ്ചാബിലെ ബി.ജെ.പിയുടെ കനത്ത പരാജയം അതാണ് സൂചിപ്പിക്കുന്നത്. യു.ഡി.എഫും ഉലയുകയാണ്.മലപ്പുറത്ത് അവരുടെ കാല്‍ക്കീഴില്‍ നിന്ന് മണ്ണ് ഒഴുകി തുടങ്ങിയതിന്റെ ലക്ഷണമാണ് വേങ്ങരയില്‍ കണ്ടത്.
കലാകാരന്‍മാരും സാഹിത്യകാരന്‍മാരും എന്നും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കമ്യൂനിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും ഒപ്പം മാത്രമേ നില്‍ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.നഗരസഭാ ചെയര്‍ പേഴ്‌സണ്‍ എം ശോഭന അധ്യക്ഷയായി.ബി സജീവന്‍ സ്വാഗതം പറഞ്ഞു. സി.പി.എം നേതാക്കളായ പി ആര്‍ വസന്തന്‍, പി കെ ബാലചന്ദ്രന്‍ ,ജെ ഹരിലാല്‍ സംസാരിച്ചു.
റെഡ് വളണ്ടിയര്‍ പരേഡും ബഹുജന റാലിയും നടന്നു.കരുനാഗപ്പള്ളി ടൗണ്‍ ക്ലബില്‍ ചേര്‍ന്ന പ്രതിനിധിസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജന്‍ ഉദ്ഘാടനം ചെയ്തു. പതിനഞ്ചംഗ ലോക്കല്‍ കമ്മിറ്റിയെയും ബി. സജീവനെ സെക്രട്ടറിയായും തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."