ജോയിന്റ് കൗണ്‍സില്‍ അവകാശ പത്രിക സമര്‍പ്പിച്ചു
പൈനാവ്: റവന്യൂ സര്‍വെ വകുപ്പുകളെ ശാക്തീകരിക്കുക, ജനസൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോയിന്റ് കൗണ്‍സില്‍ മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, ലാന്റ് റവന്യൂ കമ്മിഷണര്‍, സര്‍വെ ഡയറക്ടര്‍, ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ക്ക് അവകാശപത്രിക സമര്‍പ്പിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുലിന് പത്രിക കൈമാറി. റവന്യൂ, സര്‍വെ ജീവനക്കാര്‍ പ്രകടനമായി സിവില്‍ സ്‌റ്റേഷനില്‍ എത്തിയാണ് അവകാശപത്രിക നല്‍കിയത്.
സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എസ്.രാഗേഷ്, വി.എസ്.ജ്യോതി, കെ.വി.സാജന്‍, ഇ.കെ.അബൂബക്കര്‍, എസ്.സുകുമാരന്‍ പങ്കെടുത്തു. സിവില്‍ സ്‌റ്റേഷന്‍ പടിക്കല്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡി. ബിനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ എ.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം എം.ഇ.സുബൈര്‍, വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി വി.ആര്‍.ബീനാമോള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."