ഷാജിതയുടെ രോഗാവസ്ഥയെ നേരിടാന്‍ നാട് കൈകോര്‍ക്കുന്നു
ആലത്തൂര്‍: കൂലിപ്പണിക്കാരനാണ് അത്തിപ്പൊറ്റ ചിറക്കോട് കുന്നത്തെ ഹൈദ്രു. പകലന്തിയോളം വേല ചെയ്ത് ഭാര്യ ഷാജിയക്കും രണ്ടു മക്കള്‍ക്കുമൊപ്പം സംതൃപ്ത ജീവിതമായിരുന്നു മൂന്നു വര്‍ഷം മുമ്പുവരെ.
ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും പ്രതീക്ഷാ നിര്‍ഭരമായിരുന്നു ഈ കൊച്ചു കുടുംബം.
ക്ഷീണവും വയറുവേദനയുമാണെന്ന് ഷാഹിദ ഇടക്കിടെ പറഞ്ഞതോടെയാണ് ഡോക്ടറുടെ അടുത്ത് പോകുന്നത്. പിന്നെ പാലക്കാടും തൃശൂരുമായി ആശുപത്രിവാസവും പരിശോധനകളും. ഒടുവില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. വൃക്കകള്‍ തകരാറിലാണ്. മാറ്റിവെക്കുക മാത്രമാണ് പോംവഴി. അതുവരെ ഡയാലിസിസ് ശുപാര്‍ശ ചെയ്തു.
ഇതുവരെ സൊരുക്കൂട്ടിയ സാമ്പാദ്യമെല്ലാം ആശുപത്രികളില്‍ ചെലവായി തീര്‍ന്നത് പെട്ടെന്നാണ്. പ്രിയതമയുടെ ചികിത്സക്കായി കടം വാങ്ങിയത് ഒരു വശത്ത് ബാധ്യതയായി പെരുകി.
ഒരുമാസത്തെ മരുന്നിനും ഡയാലിസിസിനുമായി 12,000 രൂപ ചെലവാകും. അത് പോലും സംഘടിപ്പിക്കുന്നത് പലരും സഹായിച്ചിട്ടാണ്. ഈ സാഹചര്യത്തില്‍ ശസ്ത്രക്രിയയെപ്പറ്റി ചിന്തിക്കാനേ ആകുന്നില്ല. 15ഉം 11ഉം വയസായ മക്കളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലേക്കാണ് പോകുന്നത്.
ഇവരെ സഹായിക്കാന്‍ സമീപവാസികള്‍ ഗ്രാമ പഞ്ചായത്തംഗം രാജേഷിന്റെ നേതൃത്വത്തില്‍ സഹായ സമിതി രൂപ വത്കരിച്ചു.
അത്തിപ്പൊറ്റ യൂണിയന്‍ ബാങ്ക് ശാഖയില്‍ 654502010008297 (കഎടഇ ഇീറല: ഡആകചഛ 565458) അക്കൗണ്ട് തുറന്നിട്ടുണ്ട്. എല്ലാവരുടേയും സഹായങ്ങള്‍ ഇതിലേക്ക് അയക്കുക. ഫോണ്‍: 9605883245.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."