ജി.എസ്.ടി: നാളെ ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ പണിമുടക്കും
പാലക്കാട്: ജി.എസ്.ടി നടപ്പാക്കിയിട്ടും തുടര്‍ച്ചയായിട്ടുണ്ടാവുന്ന വെബ്‌സൈറ്റ് തകരാര്‍ കാരണം റിട്ടേണുകള്‍ യാഥാസമയം ഫയല്‍ ചെയ്യാന്‍ ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്ക് സാധിക്കുന്നില്ലെന്നും വെബ്‌സൈറ്റ് തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ സൂചനപണിമുടക്ക് നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെറുകിട കച്ചവടക്കാരുടെ ജി.എസ്.ടി റിട്ടേണുകള്‍ ടാക്‌സ് പ്രാക്ടീഷണര്‍മാരാണ് ഏറ്റെടുത്ത് ചെയ്യുന്നത്. എന്നാല്‍ വെബ്‌സൈറ്റിന്റെ ആശാസ്ത്രീയ രൂപകല്‍പന കാരണം കൃത്യസമയം റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ആവുന്നില്ല.
ജി.എസ്.ടി ആര്‍ ഒന്ന്, രണ്ട്, മൂന്ന്, മൂന്ന്ബി എന്നീ രീതിയിലാണ് റിട്ടേണ്‍ ഫയലുകള്‍ ചെയ്യേണ്ടത്. ഇതില്‍ ആദ്യത്തേത്ത് ഫയല്‍ ചെയ്താല്‍ മാത്രമേ മറ്റുള്ളത് സിസ്റ്റത്തില്‍ അപ്‌ലോഡ് ചെയ്യാനാവു. എന്നാല്‍, ജി.എസ്.ടി.ആര്‍ ഒന്ന് തന്നെ ഫയല്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്നതെന്നും ഇത് ടാക്‌സ് പ്രക്ടീഷണര്‍മാരെ തൊഴില്‍പരമായും മാനസികമായും ഏറെ സമ്മര്‍ദത്തിലാഴ്ത്തുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
സങ്കീര്‍ണതകള്‍ ഒഴിവാക്കി ഒറ്റ റിട്ടേണ്‍ സമ്പ്രദായം കൊണ്ടുവരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ വി.എന്‍ അനില്‍, എം. മുഹമ്മദ്, എം.കെ മണികണ്ഠന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."