വലിയ പടവലം കൗതുകമായി
എരുമപ്പെട്ടി: വേലൂരില്‍ വഴിയോരത്ത് വിളയിച്ച വലിയ പടവലം കൗതുകമായി. വേലൂര്‍ ചുങ്കം കോടശ്ശേരി റോഡിന്റെ വശങ്ങളില് ചെറുകുളം സുരേഷ് നടത്തുന്ന പച്ചക്കറി കൃഷിയിലാണ് നീളം കൂടിയ പടവലം വിളഞ്ഞത്. റബ്ബര്‍ വെട്ട് തൊഴിലാളിയായ സുരേഷിന് വേലൂര്‍ സൊസൈറ്റിയില്‍ നിന്നാണ് പടവലത്തിന്റെ വിത്ത് ലഭിച്ചത്. വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ കാട് പിടിച്ചു കിടക്കുന്ന റോഡിന്റെ വശങ്ങള് വെട്ടി വൃത്തിയാക്കിയാണ് സുരേഷ് കൃഷി ചെയ്യുന്നത്.
ആട്ടിന്കാട്ടം മാത്രമാണ് അടിവളമായി നല്‍കുന്നത്. ആറു മുതല്‍ ഏഴടി വരെ നീളുള്ള പടവലങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. നീളം കൂടിയ പടവലം കാണാനും വാങ്ങാനും നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്. നേന്ത്രവാഴ, പയര്‍, വഴുതിന, കയ്പ എന്നിവയും സുരേഷ് കൃഷി ചെയ്യുന്നുണ്ട്. വീട്ടാവശ്യത്തിനായാണ് ആദ്യം കൃഷിചെയ്ത് തുടങ്ങിയതെങ്കിലും ഓരോ ദിവസവും പടവലത്തിനും വിത്തിനുമായി ആവശ്യക്കാര്‍ ഏറിവരികയാണെന്നും സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."