HOME
DETAILS

നിങ്ങളുടെ പേര് ചൊവ്വയിലെത്തിക്കണോ?; ഇനി മണിക്കൂറുകള്‍ മാത്രം

  
backup
October 31 2017 | 03:10 AM

nasa-wants-send-your-name-mars-sign-here-suprabhaatham-online

 

നിങ്ങളുടെ പേര് ഒരു മൈക്രോചിപ്പിലാക്കി അടുത്തവര്‍ഷം മാര്‍ച്ച് നാലിനു പുറപ്പെടുന്ന ഇന്‍സൈറ്റ് മിഷനില്‍ നാസ ചൊവ്വയില്‍ എത്തിക്കും. ആഗ്രഹമുണ്ടോ?.

ബഹിരാകാശത്തെ അത്ഭുതങ്ങളുടെ കലവറയായ ചൊവ്വാ ഗ്രഹത്തിലേയ്ക്ക് മനുഷ്യനെയെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമെന്നോണം മറ്റൊരു യജ്ഞത്തിന് ആരംഭം കുറിച്ചിരിക്കുകയാണ് നാസയിപ്പോള്‍.

ചൊവ്വയിലേക്കുള്ള നാസയുടെ അടുത്ത റോബോട്ടിക് ദൗത്യമായ 'ഇന്‍സൈറ്റ് ലാന്‍ഡര്‍' ആണ് ഭൂമിയിലെ ജനങ്ങളുടെ പേര് ചൊവ്വയിലെത്തിക്കുന്നത്. ചൊവ്വാ ഗ്രഹത്തെ ഇഷ്ടപ്പെടുന്ന എല്ലാവരും ഈ സംരംഭത്തില്‍ പങ്കാളികളാകണമെന്ന് നാസ അറിയിച്ചിട്ടുണ്ട്.

ഇന്‍സൈറ്റ് ലാന്‍ഡറില്‍ ഒരു മൈക്രോചിപ്പില്‍ ഉള്‍പ്പെടുത്തിയാകും പേരുകള്‍ ചൊവ്വയിലെത്തുക. ഇവിടെ ക്ലിക്ക് ചെയ്ത് പേരും ഇ-മെയില്‍ വിലാസവും നല്‍കിയാല്‍ ഇന്‍സൈറ്റിലെ ബോര്‍ഡിംഗ് പാസ് ലഭിക്കും.

2018 മേയില്‍ നാസ ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന റോബോട്ടിക് ലാന്‍ഡര്‍ ദൗത്യമാണ് ഇന്‍സൈറ്റ് (Interior Exploration Using Seismic Investigations Geodesic and Heat Transport- InSight). പേടകത്തിലെ അനുബന്ധ ഉപകരണങ്ങളിലൊന്നിന്റെ തകരാറു കാരണം 2016 മാര്‍ച്ചില്‍ നടത്താനിരുന്ന വിക്ഷേപണം 2018ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 2008ല്‍ നാസ വിജയകരമായി വിക്ഷേപിച്ച ഫിനിക്‌സ് ലാന്‍ഡറില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യതന്നെയാണ് ഇന്‍സൈറ്റിലും ഉപയോഗിക്കുന്നത്.

അതുകൊണ്ടുതന്നെ ദൗത്യത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഇന്‍സൈറ്റിലുള്ള ഒരു സീസ്‌മോമീറ്ററും ഒരു ഹീറ്റ് ട്രാന്‍സ്ഫര്‍ ഉപകരണവും ചൊവ്വയുടെ ഉപരിതലഘടന പരിശോധിക്കും. അതിലൂടെ ഭൂമിയും ചൊവ്വയും ശുക്രനും ബുധനും ഉള്‍പ്പെടെയുള്ള 'ഭൗമഗ്രഹങ്ങളുടെ ഉല്‍പ്പത്തിപരിണാമ ഘട്ടങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സാധിക്കും.

2010ലാണ് ഇന്‍സൈറ്റ് പദ്ധതി അംഗീകരിക്കപ്പെടുന്നത്. ദൗത്യത്തിന്റെ പേര് ജെംസ് (GEophysical Monitoring Station-GEMS) എന്നായിരുന്നു നല്‍കിയത്. 2012ലാണ് ഇന്‍സൈറ്റ് എന്ന് പുനര്‍നാമകരണം ചെയ്തത്. 2015 മെയ് 27ന് ലാന്‍ഡറിന്റെ നിര്‍മാണം ആരംഭിച്ചു. 2017 മെയ് 19ന് നിര്‍മാണം പൂര്‍ത്തിയായി. ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയിലാണ് ലാന്‍ഡര്‍ നിര്‍മിച്ചത്.

സാറ്റേണ്‍ 5 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിക്കുന്നത്. നാസയുടെ ഇത്തരത്തിലുള്ള ആദ്യ ദൗത്യമായിരുന്ന ഓറിയോണ്‍ ഇഎഫ്ടി 1 വന്‍ വിജയമായിരുന്നു. ആദ്യമായി മനുഷ്യരുടെ പേരുകള്‍ ചൊവ്വയിലെത്തിച്ചത് 2014 ഡിസംബര്‍ 5ന് വിക്ഷേപിച്ച ആളില്ലാത്ത ഈ ദൗത്യവാഹനമായിരുന്നു.

1.38 മില്യണ്‍ ആളുകളാണ് ഓറിയോണില്‍ പേരുകള്‍ രേഖപ്പെടുത്തി ചൊവ്വയിലേയ്ക്കയച്ചത്. 2020 ഓടെ മനുഷ്യരെ ചുവന്ന ഗ്രഹത്തിലെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ദൗത്യങ്ങള്‍ പരിഗണിക്കപ്പെടുന്നത്. ഇതുവരെ 2145289 പേരാണ് ബോര്‍ഡിങ് പാസ് കരസ്ഥമാക്കിയത്. ഇതില്‍ 129935 പേര്‍ ഇന്ത്യക്കാരാണ്. നവംബര്‍ ഒന്ന് രാത്രി 11.59 വരെ ബോര്‍ഡിങ് പാസുകള്‍ ലഭിക്കുമെന്ന് നാസ അറിയിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago