ഭരണസിരാകേന്ദ്രത്തിനും കാവി നിറം നല്കി യോഗി ആദിത്യനാഥ്
ലഖ്നൗ: യോഗി ആദിത്യനാഥ് അധികാരത്തിലേറിയതുമുതല്‍ സംസ്ഥാനമൊന്നാകെ കാവി അണിയിക്കാനുള്ള ശ്രമത്തിലാണ്. ബസ്സുകള്‍ക്കും സ്കൂള്‍ കുട്ടികളുടെ ബാഗുകള്‍ക്കും കാവി നിറം നല്‍കിയത് വിവാദമായതിനു പിന്നാലെ തന്റെ ഭരണസിരാകേന്ദ്രത്തിനും കാവി നിറം നല്‍കിയിരിക്കുകയാണ് യോഗി.
ലഖ്നൗവിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി ഭവന്റെ മതിലുതൊട്ട് പുറത്തെ ചുമരിനും ടെറസ്സിനുമെല്ലാം തന്റെ ഇഷ്ടനിറമായ കാവിയും വെള്ളയും ഇടകലര്‍ന്നാണ് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഉടന്‍തന്നെ യോഗി തന്റെ ഇരിപ്പിടത്തിലെ വിരിയുടെ നിറവും കാര്‍ സീറ്റിന്റെ നിറവും കാവിയാക്കി മാറ്റിയിരുന്നു. അടുത്തിടെ സര്‍ക്കാര്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് പുറത്തിറക്കിയ ബസ്സുകള്‍ക്കും കാവിനിറമായിരുന്നു നല്‍കിയിരുന്നത്. എസ്.പി സര്‍ക്കാരിന്റെ കാലത്ത് ചുവന്ന നിറവും മായാവതിയുടെ കാലത്ത് നീല നിറവും ഉണ്ടായിരുന്ന ഡയറിയും യോഗി കാവിയണിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."