നിങ്ങള്‍ക്ക് മാപ്പില്ല
ഇസ്‌ലാമിന്റെ 'നവ' വഴികളില്‍ പതിയിരിക്കുന്ന അപകടത്തെ ഇനിയും അറിയാതെ പോകരുത്. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തില്‍ നിന്ന് അഞ്ചു പേരെയാണ് ഐ.സ് ബന്ധം ആരോപിച്ച് പോലിസ് അറസ്റ്റ് ചെയ്തത്. ബഹ്‌റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ അന്‍സാര്‍ എന്ന സലഫി സംഘടനയുമായി ബന്ധമുള്ളവരാണിവര്‍. ഇതോടെ കേരളത്തില്‍ ഐ.എസ് വേരോട്ടത്തിന്റെ പങ്ക് വ്യക്തമായി വരുന്നു.
ആഗോളതലത്തില്‍ ഐ.എസ് നടത്തി വരുന്ന ചില ആക്രമണ ശൈലികള്‍ക്ക് സമാനമായവ കേരളത്തില്‍ നടന്നു എന്നത് ആശങ്കാജനകമാണ്. ചരിത്രപ്രധാനമായ ആരാധനാലയങ്ങളോടും മഖ്ബറകളോടും കേരള സലഫികള്‍ സ്വീകരിച്ചു പോന്ന നിലപാടുകള്‍ ഈ സംശയങ്ങള്‍ ബലപ്പെടുത്തുന്നു. ഐ.എസും സലഫിസവും തമ്മിലുള്ള ആശയപരമായ സാമ്യതയാണ് ഇവയെ ഒരുമിപ്പിക്കുന്നത്. ഈ പച്ചയായ യാഥാര്‍ഥ്യം വിശ്വാസികള്‍ ഗൗരവത്തിലെടുക്കണം.
കാല്‍പ്പനിക ഇസ്‌ലാമിക രാജ്യം സൃഷ്ടിക്കാന്‍ പുറപ്പെട്ടുപോയവരെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നു. വിശുദ്ധ യുദ്ധക്കുപ്പായങ്ങളില്‍ അയ്‌ലന്‍ കുര്‍ദിമാരുടെ രക്തക്കറ പുരണ്ടിട്ടുണ്ടെïങ്കില്‍ പെറ്റമ്മ പോലും നിങ്ങള്‍ക്ക് മാപ്പ് തരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."