HOME
DETAILS
MAL
കെ.എം.എം.എല്‍ അപകടം: അന്വേഷണം തുടങ്ങി
backup
November 01 2017 | 01:11 AM
കൊല്ലം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടപ്പാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്.
ചവറ കെ.എം.എം.എല്ലില്‍ പാലംതകര്‍ന്ന് മൂന്ന് സ്ത്രീകള്‍ മരിച്ച സ്ഥലം സന്ദര്‍ശിച്ചശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് കെ.എം.എം.എല്‍ 21 ലക്ഷം രൂപ വീതം നല്‍കുമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ, സംഭവത്തില്‍ എ.ഡി.എം അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ കമ്പനിയിലെത്തിയ എ.ഡി.എം കെ.ആര് മണികണ്ഠന് വിവരങ്ങള്‍ ശേഖരിച്ചു. സര്‍ക്കാരിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വ്യവസായ വകുപ്പ് അഡിഷണല്‍ സെക്രട്ടറി പോള്‍ ആന്റണി നടത്തുന്ന അന്വേഷണത്തിന് മുന്നോടിയായിട്ടാണ് എ.ഡി.എം വിവരങ്ങള്‍ ശേഖരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."