ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പെരുകുമ്പോള്‍
ദേശീയ-സംസ്ഥാന പാതകളുടെ ഇരുവശങ്ങളും കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണ്. രാഷ്ട്രീയക്കാരുടെയും കമ്പനികളുടെയും കായികപ്രേമികളുടെയുമെല്ലാം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇവയില്‍പ്പെടും. മുമ്പ് നഗരങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇന്ന് കുഗ്രാമങ്ങളില്‍ പോലും നിറഞ്ഞിരിക്കുകയാണ്. ഇതു റോഡപകടമുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.
ഫുട്‌ബോള്‍ ലോകകപ്പ് വരാനിരിക്കെ ഇനിയും കൂറ്റന്‍ ഫ്‌ളക്‌സുകള്‍ നിരത്തിലും ഗ്രാമ പ്രദേശങ്ങളിലും നിറയുമെന്നതില്‍ സന്ദേഹമില്ല. ലോകകപ്പ് മത്സരകാലത്തു ഫ്‌ളക്‌സുകള്‍ നിരത്തുന്നതു മത്സരം പോലെയാണു കണ്ടുവരാറുള്ളത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രകൃതിക്കു ദോഷം ചെയ്യുന്നതാണ്. ഉപയോഗശേഷംവലിച്ചെറിയുന്ന ഫ്‌ളക്‌സ് മണ്ണില്‍ ലയിച്ചു ചേരില്ല. ഇതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്‌നം അതിരൂക്ഷമാണ്.
ഇടക്കാലത്ത് ഫ്‌ളക്‌സ് നിരോധിച്ചതായ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രീയക്കാരുടെയും മറ്റും പ്രതിഷേധം കാരണം അതു പ്രാബല്യത്തില്‍ വന്നില്ല. ഇതിന്റെ ദോഷഫലങ്ങളെ കുറിച്ച് വ്യക്തമായ ബോധമുള്ള സര്‍ക്കാര്‍ ഇനിയും ഇതിനെതിരേ വ്യക്തമായൊരു തീരുമാനം കൈകൊള്ളാന്‍ തയ്യാറാവുന്നില്ല എന്നതാണു നേര്. മാത്രമല്ല, സര്‍ക്കാര്‍ തന്നെ നാടുനനീളെ ഫ്‌ളക്‌സുകള്‍ നിരത്തുകയാണ്. പ്ലാസ്റ്റിക് സഞ്ചി നിരോധിച്ചപോലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാനും തുണിബോര്‍ഡുകള്‍ തിരിച്ചുകൊണ്ടുവരാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."