ആധാറില്ലാതെ ആദായനികുതി അടയ്ക്കാന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി
ചെന്നൈ: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ മറികടന്ന് മദ്രാസ് ഹൈക്കോടതി. ആധാറില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഹരജിക്കാരിക്ക് ഹൈക്കോടതി അനുമതി നല്‍കി. പ്രീതി മോഹന്‍ എന്ന ഹരജിക്കാരിക്കാണ് ആധാറില്ലാതെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ടി.എസ് ശിവഗ്നാനം ഇടക്കാല അനുമതി നല്‍കിയത്.
കേന്ദ്ര സര്‍ക്കാരും കക്ഷിയായ ബിനോയ് വിശ്വവും തമ്മില്‍ സുപ്രിം കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ അടിസ്ഥാനമാക്കിയാണ് ഹരജിക്കാരിക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവിട്ടത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഇതുള്‍പ്പെടെ ആധാറുമായി ബന്ധപ്പെട്ട ഹരജികള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവുണ്ടായത്.
പ്രീതിയുടെ കേസ് ഡിസംബര്‍ 18ന് പരിഗണിക്കാനായി മാറ്റി. ആദായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാക്കിയത് ഭാഗികമായി സ്റ്റേ ചെയ്ത സുപ്രിം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."