HOME
DETAILS
MAL
തെളിവില്ലെന്ന് റഷ്യ
backup
November 01 2017 | 21:11 PM
മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇടപെട്ടെന്ന ആരോപണം നിഷേധിച്ച് വീണ്ടും റഷ്യ. ഇത്തരം ആരോപണം അടിസ്ഥാനരഹിതമാണെന്നും അതിനു തെളിവില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവ്റോവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് റഷ്യന്‍ ഏജന്‍സികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതിനു ട്രംപിന്റെ പ്രചാരണ സമിതിയിലെ മൂന്നു പേര്‍ക്കെതിരേ കുറ്റം ചുമത്തപ്പെട്ടതിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. നേരത്തേയും റഷ്യ ആരോപണം നിഷേധിച്ചിരുന്നു.
ട്രംപിന്റെ പ്രചാരണ സമിതി അധ്യക്ഷനായിരുന്ന പോള്‍ മാനഫോര്‍ട്ട്, അംഗങ്ങളായി റിക്ക് ഗേറ്റ്സ്, ജോര്‍ജ് പപ്ഡോ പൗലോസ് എന്നിവര്‍ക്കെതിരേയാണ് കുറ്റം ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."