ഒറ്റമുട്ട്
അതിപുരാതനമായ കലയാണ് ദഫ്മുട്ട്. ഇസ്‌ലാമിക ചരിത്രപശ്ചാത്തലത്തിലാണ് ദഫ്മുട്ട് വായിക്കപ്പെടുന്നത്. മുഹമ്മദ് നബിയുടെ മദീനയിലേക്കുള്ള ആഗമനത്തില്‍ അവിടത്തുകാര്‍ ദഫ്മുട്ടി സ്വീകരിച്ചിരുന്നു എന്നതാണ് ചരിത്രം. വട്ടത്തില്‍ തോല്‍ വലിച്ചുകെട്ടിയാണ് ദഫ് നിര്‍മിക്കുന്നത്. ഇരുന്നും നിന്നും ഇടത്തും വലത്തും ചാഞ്ഞുചെരിഞ്ഞുള്ള ശാരീരിക ചലനങ്ങളാണ് ഇതിന്റെ സവിശേഷമായ ആകര്‍ഷണം.
താളമാണ് ദഫ്മുട്ടിന്റെ സുപ്രധാനമായ മറ്റൊരു സവിശേഷത. ദഫിന് അതിന്റേതായ ചില പ്രത്യേക താളങ്ങളും ക്രമങ്ങളും ഉണ്ട്. ഒറ്റമുട്ട്, രണ്ട് മുട്ട്, വാരിമുട്ട്, കോരിമുട്ട് എന്നിങ്ങനെയാണവ. ഈണങ്ങള്‍ക്കനുസരിച്ച് നിന്നും ഇരുന്നുമൊക്കെ ദഫ് മുട്ടുമ്പോഴാണ് അത് വശ്യസുന്ദരമായി മാറുന്നത്. ശ്രുതി, താളം, ലയം, സമയനിയന്ത്രണം എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. പത്തുപേരാണ് സംഘത്തിലുണ്ടാകേണ്ടത്. പത്തുമിനുട്ടാണ് സമയദൈര്‍ഘ്യം.
അതിപുരാതനമായ കലയാണ് ദഫ്മുട്ട്. ഇസ്‌ലാമിക ചരിത്രപശ്ചാത്തലത്തിലാണ് ദഫ്മുട്ട് വായിക്കപ്പെടുന്നത്. മുഹമ്മദ് നബിയുടെ മദീനയിലേക്കുള്ള ആഗമനത്തില്‍ അവിടത്തുകാര്‍ ദഫ്മുട്ടി സ്വീകരിച്ചിരുന്നു എന്നതാണ് ചരിത്രം. വട്ടത്തില്‍ തോല്‍ വലിച്ചുകെട്ടിയാണ് ദഫ് നിര്‍മിക്കുന്നത്. ഇരുന്നും നിന്നും ഇടത്തും വലത്തും ചാഞ്ഞുചെരിഞ്ഞുള്ള ശാരീരിക ചലനങ്ങളാണ് ഇതിന്റെ സവിശേഷമായ ആകര്‍ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."