HOME
DETAILS

ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ പതിക്കാത്ത മധുര പാനീയങ്ങള്‍ ഒഴികെയുള്ള എക്‌സൈസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാന്‍ ഒമാന്‍

  
Shaheer
February 27 2025 | 04:02 AM

Oman to ban import of excise goods other than beverages not bearing digital tax stamps

മസ്‌കത്ത്: 2025 ജൂണ്‍ 1 മുതല്‍, ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പ് പതിക്കാത്ത മധുര പാനീയങ്ങള്‍ ഒഴികെയുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, മറ്റ് എക്‌സൈസ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കുമെന്ന് ഒമാന്‍ നികുതി അതോറിറ്റി പ്രഖ്യാപിച്ചു.

2019 ജൂണില്‍ ആദ്യമായി അവതരിപ്പിച്ച ഒമാന്റെ എക്‌സൈസ് നികുതി സമ്പ്രദായത്തിന്റെ മൂന്നാം ഘട്ടമാണിത്. ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് മൂന്നാം ഘട്ടം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഈ സംവിധാനത്തിന് കീഴില്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, സിഗരറ്റുകള്‍, പുകയില ഡെറിവേറ്റീവുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് എക്‌സൈസ് നികുതി ബാധകമാണ്.

എക്‌സൈസ് സാധനങ്ങളുടെ ഉല്‍പ്പാദനം മുതല്‍ അന്തിമ വില്‍പ്പന വരെ ഇലക്ട്രോണിക് രീതിയില്‍ ട്രാക്ക് ചെയ്യാന്‍ അധികാരികളെ പ്രാപ്തരാക്കുന്ന ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പ് സംവിധാനത്തിലൂടെ നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നത് തടയുന്നു.

നികുതി പിരിവിലും നികുതി വെട്ടിപ്പ് തടയുന്നതിലും വ്യതിരിക്തമായ മാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കുന്നത് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും വാണിജ്യ വഞ്ചനയില്‍ നിന്നും നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ വിതരണത്തില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുമെന്നും ഒമാന്‍ നികുതി അതോറിറ്റിയിലെ നികുതി ഡയറക്ടര്‍ ജനറല്‍ സയീദ് ബിന്‍ അഹമ്മദ് അല്‍ ഷാന്‍ഫാരി പറഞ്ഞു.

ഒമാന്റെ എക്‌സൈസ് നികുതി ഘടന

2019 ജൂണ്‍ 15 നാണ് ഒമാന്‍ എക്‌സൈസ് നികുതി നിലവില്‍ വന്നത്. താഴെ പറയുന്ന നിരക്കുകള്‍:
പുകയില, പുകയില ഉല്‍പ്പന്നങ്ങള്‍, പന്നിയിറച്ചി ഉല്‍പ്പന്നങ്ങള്‍, ലഹരിപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയ്ക്ക് 100 ശതമാനം നികുതി.
പഞ്ചസാര ചേര്‍ത്ത മധുരമുള്ള പാനീയങ്ങള്‍ക്കും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്കും 50 ശതമാനം നികുതി.

Oman to ban import of excise goods other than beverages not bearing digital tax stamps


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  4 minutes ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  6 minutes ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  10 minutes ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  15 minutes ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  23 minutes ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  30 minutes ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  37 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  an hour ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  an hour ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  an hour ago