
ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടിത സകാത്ത് സമാന്തര സർക്കാർ പോലെയെന്ന് വിമർശനം

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടിത സകാത്ത് സമാഹരണവും വിനിയോഗവും സമാന്തര സർക്കാർ പോലെയെന്ന് വിമർശനം. വിശ്വാസികളിൽനിന്ന് പിരിച്ചെടുക്കുന്ന തുക സംഘടനാപരമായ ആവശ്യങ്ങൾക്കും മാധ്യമക്കമ്പനികൾക്കും വേണ്ടി വഴിവിട്ട് ചെലവഴിക്കുന്നത് തുറന്നുകാട്ടുന്നത് സംഘടനയുമായി നേരത്തെ ചേർന്ന് പ്രവർത്തിച്ചവരാണെന്നത് ജമാഅത്തിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
സംഘടിത സകാത്ത് സമാഹരണം ഇസ്‌ലാമിക സർക്കാരിന്റെ ചുമതലയിലാണെന്നിരിക്കെ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിൽ സമാന്തര സംവിധാനവുമായി ജമാഅത്ത് മുന്നോട്ടു പോകുന്നുവെന്നാണ് വിമർശനം. ഇസ് ലാമിലെ സകാത്ത് എന്ന നിർബന്ധ ആരാധനയ്ക്ക് കൃത്യമായ സമയം ഉണ്ടെന്നിരിക്കെ ആളുകളിൽനിന്ന് പണം സ്വരൂപിക്കുകയും സംഘടനയ്ക്കു വേണ്ടുമ്പോൾ മാത്രം ചെലവഴിക്കുകയും ചെയ്യുന്നത് വിശ്വാസത്തിന് എതിരാണ്. സംഘടനാ പ്രവർത്തനത്തിന് സകാത്ത് വിനിയോഗിക്കാൻ വ്യവസ്ഥയില്ലെന്നിരിക്കെയാണ് ജമാഅത്ത് സകാത്ത് പണം സ്വരൂപിക്കുന്നത്.
സംഘടനാ പ്രവർത്തനങ്ങൾക്ക് സക്കാത്ത് വിനിയോഗിക്കാം എന്ന് ജമാഅത്തെ ഇസ് ലാമി ഭരണഘടനയിൽ പറയുന്നു. പ്രസിദ്ധീകരണങ്ങൾക്കും ചാനലുകൾക്കും സകാത്ത് പണം വിനിയോഗിക്കുന്നതിനെതിരേ സംഘടനയ്ക്കകത്തുനിന്നു തന്നെ എതിർപ്പുയർന്നിട്ടുണ്ട്. സകാത്ത് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മാധ്യമങ്ങളാകട്ടെ മിക്കപ്പോഴും മതത്തിന് നിരക്കാത്ത കാര്യങ്ങൾക്കാണ് ഇത് ചെലവഴിക്കുന്നതെന്നും വിമർശകർ പറയുന്നു.
ചാനലിന്റെ പേരിൽ സിനിമാ താരങ്ങളെയും ഗായകരെയും അണിനിരത്തി പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വിമർശനമുണ്ട്. അതിനുപുറമെയാണ് സകാത്ത് ഫണ്ട് ഇത്തരം പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിലെ എതിർപ്പ്.
ജിഹാദിന് സകാത്ത് വിനിയോഗിക്കാമെന്നരിക്കെ ഏതു തരത്തിലെ ജിഹാദാണ് ജമാഅത്ത് നടത്തുന്നതെന്ന ചോദ്യവും ഉയരുന്നു. ജമാഅത്തിന്റെ പല ഇടപാടുകളിലും നഷ്ടവും ബാധ്യതയും വന്ന സാഹചര്യത്തിലാണ് സകാത്തിന്റെ പേരിൽ വലിയ ധനസമാഹരണത്തിന് സംഘടന ശ്രമിച്ചത്.
ജമാഅത്തുകാരല്ലാത്തവരിൽനിന്ന് പണം സമാഹരിക്കാനായി വലിയ പ്രചാരണ പരിപാടി ഇത്തവണ നടത്തുന്നുണ്ട്. സംഘടനക്കകത്തെ വിമർശനങ്ങൾ കാരണം ഇവിടെനിന്നുള്ള ഫണ്ടിൽ വലിയ കുറവുണ്ടാകുന്നുവെന്നതു കൂടി പരിഹരിക്കാനാണ് വ്യവസ്ഥാപിത സകാത്തിന്റെ പേരിലെ പ്രചാരണം. മതവിധികളുടെ വിശദീകരണവുമായി മതസംഘടനകൾ രംഗത്തിറങ്ങിയതോടെ സകാത്ത് സമാഹരണത്തിൽ വലിയ തിരിച്ചടിയാണുണ്ടാകുന്നത്.
ബൈത്തുൽമാൽ എന്ന പേരിൽ സക്കാത്ത് സമാഹരിക്കുന്ന ഒരു സംവിധാനം, ഉണ്ടായിരിക്കെയാണ് ജമാഅത്തെ ഇസ് ലാമി ബൈത്തുസക്കാത്ത് എന്ന മറ്റൊരു പദ്ധതിയുമായി രംഗത്തിറങ്ങുന്നത് എന്നത് ഏറെ സംശയം സൃഷ്ടിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 7 days ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി
uae
• 7 days ago
64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 7 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 7 days ago
പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 7 days ago
അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ
National
• 7 days ago
മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം
Kerala
• 7 days ago
വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്
Kerala
• 7 days ago
മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല
Kerala
• 7 days ago
'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും
National
• 7 days ago
രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
National
• 7 days ago
തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം
Kerala
• 7 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ
Kerala
• 7 days ago
'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
Kerala
• 7 days ago
അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി
International
• 7 days ago
കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും
Kerala
• 7 days ago
കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം
Kerala
• 7 days ago
വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്
uae
• 7 days ago.jpeg?w=200&q=75)
കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി
International
• 7 days ago.png?w=200&q=75)
കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ
Kerala
• 7 days ago
അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു
Kerala
• 7 days ago