HOME
DETAILS

എല്ലാ തെളിവുകളും ലോക്കൽ പൊലിസ് ശേഖരിക്കണമെന്നും ക്രൈംബ്രാഞ്ചിലേക്ക് കേസുകൾ 'തള്ളേണ്ടെന്നും ' ഡി.ജി.പി

  
കെ. ഷിന്റുലാൽ
February 27 2025 | 03:02 AM

The DGP asked the local police to collect all the evidence

 കോഴിക്കോട്: പൊലിസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കൊലപാതകമുൾപ്പെടെയുള്ള സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന്  കൈമാറുന്നത് പരമാവധി തെളിവുകൾ ശേഖരിച്ചതിന് ശേഷം മതിയെന്ന് ഡി.ജി.പി. ലോക്കൽ പൊലിസ് അടുത്തിടെ കൈമാറിയ പാതിവില തട്ടിപ്പ് കേസുകൾ, ചോദ്യപേപ്പർ ചോർച്ച തുടങ്ങി കേസുകളിൽ പ്രാഥമികാന്വേഷണം നടത്തുന്നതിൽ ലോക്കൽ പൊലിസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിരുന്നു.

കേസുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നതിനാൽ പ്രാഥമികാന്വേഷണം പോലും മതിയായ രീതിയിൽ നടത്തിയിരുന്നില്ല. ഇത് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് സാങ്കേതിക തടസങ്ങൾ സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിനായി ഏൽപ്പിക്കേണ്ട കേസുകളിൽ പാലിക്കേണ്ട മാർഗനിർദേശം  ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്  പുറത്തിറക്കിയത്. 25 വർഷത്തിനിടെ ആറ് തവണ വിവിധ ഡി.ജി.പിമാർ ഇക്കാര്യം വ്യക്തമാക്കി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. 

രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ഏറ്റവും പ്രധാനപ്പെട്ട രേഖകൾ, സാഹചര്യ തെളിവുകൾ എന്നിവ ആദ്യ ദിവസങ്ങളിൽ തന്നെ ലോക്കൽ പൊലിസ് ശേഖരിക്കണം.  അല്ലാത്തപക്ഷം മികച്ച തെളിവുകൾ എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകി. സാമ്പത്തിക തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് മുമ്പ് ലോക്കൽ പൊലിസ് കുറഞ്ഞത് 15 ദിവസത്തെ അന്വേഷണം നടത്തണം.

വിശദമായ വിവരങ്ങൾ ശേഖരിക്കാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മാത്രം കേസുകൾ കൈമാറിയിട്ടുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അക്കാര്യം പ്രത്യേക റിപ്പോർട്ടായി നൽകണം. ഏതെങ്കിലും പ്രധാനപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ സാധ്യതയുള്ളപ്പോൾ, അന്വേഷണത്തിന്റെ ആദ്യ ദിവസം മുതൽ ക്രൈംബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ ലോക്കൽ പൊലിസിന്റെ അന്വേഷണവുമായി ബന്ധപ്പെടണം. ഇത് ക്രൈംബ്രാഞ്ചിന്റെ വൈദഗ്ധ്യം ലോക്കൽ പൊലിസിന് ഉപയോഗിക്കാൻ സഹായകമാവുകയും കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയാണെങ്കിൽ അന്വേഷണത്തിന് ഏറെ ഗുണകരമാവുകയും ചെയ്യും.  

തിരുവനന്തപുരത്ത് അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ലോക്കൽ പൊലിസ് അന്വേഷണം തുടരുന്നതിനിടെയാണ് ആദ്യഘട്ടത്തിലെ തെളിവുകൾ ശേഖരിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ഡി.ജി.പി ഉത്തരവിറക്കിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്  അന്വേഷണ ഉദ്യോഗസ്ഥൻ ഇരകളുടെ മൊഴികളും പ്രസക്തമായ എല്ലാ രേഖകളും തെളിവുകളും ശേഖരിക്കണം.

പ്രതിയെന്ന് സംശയിക്കപ്പെടുന്നയാൾക്കായി ലുക്ക്ഔട്ട് നോട്ടിസ് വിതരണം ചെയ്യണം. ബാങ്ക് അക്കൗണ്ടുകളും സ്വത്ത് കൈമാറ്റവും മരവിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. കൊലപാതക കേസുകളിൽ പ്രഗത്ഭരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ ലോക്കൽ പൊലിസ്  അന്വേഷണസംഘം രൂപീകരിക്കണമെന്നും  പ്രതികൾ വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാൻ യാത്രാ വിലക്ക് ഏർപ്പെടത്തണമെന്നും നിർദേശത്തിലുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക് ടോക്ക് വീഡിയോയ്‌ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി

International
  •  17 hours ago
No Image

ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ

latest
  •  18 hours ago
No Image

പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

National
  •  18 hours ago
No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  19 hours ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  19 hours ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  19 hours ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  19 hours ago
No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  20 hours ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  20 hours ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  20 hours ago