
നിയമവിരുദ്ധ ധനസമാഹരണം; പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയെന്ന് സഊദി ഇസ്‌ലാമിക കാര്യ മന്ത്രി

റിയാദ്: ധനസമാഹരണത്തിന് വേണ്ടിയുള്ള തെറ്റായ പരസ്യങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രമേ സംഭാവനകൾ നൽകാവൂ എന്നും ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖ് വ്യക്തമാക്കി.
"പള്ളികൾ നിർമിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനുമായി അധികാരികളുടെ അംഗീകാരമുണ്ടെന്ന പ്രചരണത്തിലൂടെ ഒരു കമ്പനി അനധികൃതമായി പണപ്പിരിവ് നടത്തി. മക്കയിൽ പള്ളികൾ നിർമിക്കാനെന്ന പേരിൽ 90 സഊദി റിയാൽ വീതം സംഭാവന ശേഖരിക്കുന്നതിനായി ഒരു അസോസിയേഷൻ പരസ്യം നൽകി. എന്നാൽ, ഇവർക്ക് മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചിരുന്നില്ല" ഡോ. അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖ് കൂട്ടിച്ചേർത്തു.
അതേസമയം, സഊദി ധനസമാഹരണ നിയമത്തിൽ ഇത്തരം നിയമലംഘകരെ ശിക്ഷിക്കുന്നതിനായി ഒട്ടറെ വ്യവസ്‌ഥകളുണ്ട്. ലൈസൻസുള്ള സ്‌ഥാപനങ്ങൾക്ക് മാത്രമേ സംഭാവനകൾ ശേഖരിക്കാൻ കഴിയൂ. കൂടാതെ, ലൈസൻസുള്ള സ്‌ഥാപനത്തിൽ സംഭാവനകൾ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉത്തരവാദികളായവർ സഊദികളായിരിക്കണമെന്നും നിയമത്തിൽ പറയുന്നു.
നിയമവിരുദ്ധമായി സംഭാവനകൾ പിരിക്കുന്ന ഒരാൾക്ക് 5 ലക്ഷം റിയാലിൽ കവിയാത്ത പിഴയോ രണ്ട് വർഷം വരെയാകാവുന്ന തടവോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും, കൂടാതെ ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം വിദേശികളെ നാടുകടത്തും. പിന്നീട്, ഹജ്ജ്, ഉംറ ചട്ടങ്ങൾ പ്രകാരമല്ലാതെ അവർക്ക് രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കാൻ സാധിക്കില്ലെന്നും നിയമം വ്യവസ്‌ഥ ചെയ്യുന്നു.
അതേസമയം, ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്ന സ്ഥാപനങ്ങൾക്ക് വേണ്ടി പരസ്യം ചെയ്യുന്ന മാധ്യമ സ്‌ഥാപനത്തിന് 500000 റിയാലിൽ കവിയാത്ത പിഴ ചുമത്തും, ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും.
Saudi Arabia's Minister of Islamic Affairs, Dr. Abdullatif Al-Sheikh, has urged the public to be cautious of fake charity ads and to only donate through official channels
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്- 23-04-2025
PSC/UPSC
• 16 days ago
പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
Kerala
• 16 days ago
പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം
National
• 16 days ago
പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്
latest
• 16 days ago
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ നയതന്ത്ര മറുപടി; പാക് പൗരന്‍മാര്‍ക്കുള്ള വിസ നിര്‍ത്തലാക്കി, സിന്ധുനദീ കരാര്‍ റദ്ദാക്കി, അതിര്‍ത്തി അടച്ചു
National
• 16 days ago
കിഴക്കൻ സഊദിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പ്രവാസികൾ മരിച്ചു, ഏഴ് പേർക്ക് പരിക്ക്
Saudi-arabia
• 16 days ago
പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍
Kerala
• 16 days agoവയനാട്ടിൽ ഇടിമിന്നലേറ്റ് 73 വയസ്സുകാരിക്ക് പരിക്ക്
Kerala
• 16 days ago
പട്ടാപകല്‍ കടയുടമയെ കത്തി കാട്ടി ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍
Kerala
• 16 days ago
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Kerala
• 16 days ago
കുൽഗാമിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മിന്നൽ ആക്രമണം; ടിആർഎഫ് തലവൻ വലയിൽ
National
• 16 days ago
താമരശ്ശേരി ചുരത്തിൽ അപകടം: എട്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്
Kerala
• 16 days ago
പഹൽഗാം ഭീകരാക്രമണം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള
National
• 16 days ago
പോർച്ചുഗീസ് തേരട്ടകളിൽ കുടുങ്ങി തലസ്ഥാന നഗരി; ഉറങ്ങാൻ പോലും ആവാതെ വെല്ലിംഗ്ടൺ നിവാസികൾ
International
• 16 days ago
ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം
Kerala
• 16 days ago
ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ
Kerala
• 16 days ago
പഹല്‍ഗാമില്‍ ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു വാങ്ങി ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു; സയ്യിദ് ആദില്‍ ഹുസൈന് ഷായുടെ ധീരതയെ സ്മരിച്ച് ദൃക്സാക്ഷികള്‍
latest
• 16 days ago
പഹല്‍ഗാം ഭീകരാക്രമണം: ടിക്കറ്റ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം, ആറു മണിക്കൂറില്‍ ശ്രീനഗര്‍ വിട്ടത് 3,337 പേര്
National
• 16 days ago
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: നിർണായക തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെത്തി
Kerala
• 16 days ago
വിവാഹം കഴിഞ്ഞ് നാലാം ദിനം: പഹൽഗാമിൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച നാവികസേന ഉദ്യോഗസ്ഥന് കണ്ണീരോടെ വിട
National
• 16 days ago
തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി
International
• 16 days ago